തിരു.നഗരത്തിലെ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം നിയമലംഘനം തടയാന്‍ പരിശോധന; നാലു ടണ്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: പ്ലാസ്റ്റിക് ക്യാരിബാഗുകളും നോണ്‍ വോവന്‍ പോളി പ്രൊപ്പലീന്‍ ബാഗുകളും നിരോധിച്ചതിനെത്തുടര്‍ന്നു നഗരസഭാ സ്‌ക്വാഡ് നഗരത്തിലെ വ്യാപാര സമുച്ചയത്തില്‍ നടത്തിയ പരിശോധനയില്‍ നാലു ടണ്‍ നിരോധിത ക്യാരിബാഗുകള്‍ പിടികൂടി. പ്ലാസ്റ്റിക് ക്യാരിബാഗുകളും നോണ്‍ വോവന്‍ പോളി പ്രൊപ്പലീന്‍ ബാഗുകളും ഇതില്‍ ഉള്‍പ്പെടും.
കഴിഞ്ഞമാസം ഒന്നു മുതല്‍ നഗരപരിധിയില്‍ പ്ലാസ്റ്റിക് നോണ്‍ വോവന്‍ പോളി പ്രൊപ്പലീന്‍ ക്യാരിബാഗുകള്‍ നിരോധിച്ചുകൊണ്ട് നഗരസഭ തീരുമാനം എടുത്തിരുന്നു. വ്യാപാരികളുടെ കൈവശം സ്റ്റോക്കുള്ള ക്യാരിബാഗുകള്‍ ഒഴിവാക്കുന്നതിന് ഒരുമാസത്തിലധികം സമയം അനുവദിച്ചിരുന്നു. നരസഭാ തീരുമാനത്തോട് സഹകരിക്കണമെന്നാവശ്യപ്പെട്ട് നഗരത്തിലെ വ്യാപാരികള്‍ക്കെല്ലാം മേയറും ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കത്തും നല്‍കിയിരുന്നു. തുടര്‍ന്ന് തീരുമാനം നിയമപരമായി അറിയിച്ചുകൊണ്ടുള്ള നോട്ടീസും നല്‍കി. നിരോധനം നിലവില്‍വന്ന് ഒരുമാസക്കാലം കഴിഞ്ഞിട്ടും ചില വ്യാപാരസ്ഥാപനങ്ങള്‍ നിരോധിത ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് തുടര്‍ന്നുവരികയായിരുന്നു.
നിയമലംഘനം തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ 32 അംഗസംഘം പരിശോധനയ്ക്ക് ഇറങ്ങിയത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രമേഷ്‌കുമാര്‍, ആര്‍. അനില്‍കുമാര്‍, എന്‍.വി അനില്‍കുമാര്‍, എസ്. അനില്‍കുമാര്‍, ആര്‍. അനില്‍, എസ്. ബിജു, കെ.വി പ്രേംനവാസ്, എസ്. ശ്രീകുമാര്‍, അനൂപ് റോയി ആര്‍.പി, ടി. രാജന്‍ എന്നിവര്‍ വിവിധ സ്‌ക്വാഡുകള്‍ക്കു നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ സ്‌ക്വാഡ് ശക്തമായി തുടരുമെന്നും നഗരസഭാ തീരുമാനം പൂര്‍ണമായി നടപ്പാക്കുമെന്നും മേയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."