HOME
DETAILS
MAL
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തബ്‌ലീഗ് സമ്മേളനവും തൊഴിലാളി പലായനവും തിരിച്ചടിയായി: രാഷ്ട്രപതി
backup
April 03 2020 | 16:04 PM
ന്യൂഡല്‍ഹി:സ്വദേശത്തേക്ക് മടങ്ങുന്നതിനായി ആയിരക്കണക്കിന് തൊഴിലാളികള്‍ ഡല്‍ഹിയിലെത്തിയതും തബ്‌ലീഗ് സമ്മേളനവും കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന് തിരിച്ചടിയായെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ രണ്ടു സംഭവങ്ങളിലുമുള്ള ആശങ്ക രാഷ്ട്രപതി രേഖപ്പെടുത്തിയിരിക്കുന്നത്.
ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കണം. എന്നാല്‍, സാമൂഹിക അകലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19-നെതിരായ പോരാട്ടത്തില്‍ അസമാന്യമായ കരുത്തും അച്ചടക്കവും, ഐക്യവും കാണിച്ച് രാജ്യത്തെ ജനങ്ങള്‍ ഒരു മാതൃക സൃഷ്ടിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 62ആയി. 2547 കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിതരായ 162 പേരുടെ രോഗം ഭേദമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."