ഭര്‍ത്താവിന് അന്ത്യ ചുംബനം നല്‍കാന്‍ സുമതിയുടെ കാത്തിരിപ്പിന് മൂന്നു മാസം പിന്നിടുന്നു
ജിദ്ദ: സഊദിയില്‍ നിര്യാതനായ ഭര്‍ത്താവിന് അന്ത്യ ചുംബനം നല്‍കാന്‍ സുമതിയുടെ കാത്തരിപ്പിന് മൂന്നു മാസം പിന്നിടുന്നു. പാലക്കാട് പള്ളിപ്പുറം സ്വദേശിയായ ബാലകൃഷ്ണന്‍ കാല്‍ നൂറ്റാണ്ടാലേറെയായി സഊദില്‍ പ്രവാസിയായിരുന്നു. നാലു വര്‍ഷം മുമ്പാണ് 46ാമത്തെ വയസ്സിലാണ് സുമിതയെ ജീവിത സഖിയാക്കിയത്.
കല്യാണം കഴിച്ചു ഒരുമിച്ച് ജീവിച്ച് ദിവസങ്ങള്‍ മാത്രം തിരികെ വരുമെന്ന വാക്കുകള്‍ പറഞ്ഞു വീട്ടില്‍ നിന്നുറങ്ങിയതാണ് പ്രിയതമന്‍. എന്നാല്‍ മൂന്നു മാസം മുമ്പാണ് ജുബൈലിലെ വര്‍ക്ക്‌ഷോപ്പില്‍ ബാലകൃഷ്ണന്‍ തൂങ്ങി മരിച്ചത്. വര്‍ക്ക്‌ഷോപ്പിന്റെ ഉടമ അസുഖ ബാധിതനായി നാട്ടില്‍ പോയിട്ട് തിരിച്ചുവരാതായതോടെ ഒറ്റപ്പെട്ടുപോയ ബാലകൃഷ്ണന്‍ അവിടെത്തന്നെ തൂങ്ങിമരിക്കുകയായിരുന്നു.
മരിക്കുന്നതിന് ഒരു ദിവസം മുമ്പ് സുമിതയെ വിളിച്ചിരുന്നു. താന്‍ അല്‍പം ജോലിത്തിരക്കിലാണെന്നും ഉടനെയൊന്നും ഇനി വിളിക്കില്ലെന്നും അറിയിച്ച് ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍ പിറ്റേന്ന് ദാരുണമായ ഭര്‍ത്താവിന്റെ മരണവാര്‍ത്തയാണ് സുമിതക്ക് അറിയാണ് സാധിച്ചത്. ഈ വാര്‍ത്ത കേട്ട് സുമിത തളര്‍ന്നു വീണതാണ് . അവസാനമായി ആ മുഖമെങ്കിലും ഒന്നു കാണണമെന്ന് പറഞ്ഞ് കരയുന്ന സുമിതയെ ആശ്വസിപ്പിക്കാനാവാതെ നിസ്സഹായരാവുകയാണ് ബന്ധുക്കളും നാട്ടുകാരും. ഇതിനിടെ മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ എംബാമിങ് ചെയ്യാന്‍ തയാറാക്കുന്നതിനിടയിലാണ് കൊവിഡ് 19 മൂലം സഊദി അന്തരാഷ്്ട്ര വിമാന സര്‍വീസ് നിര്‍ത്തലാക്കുന്നത്. ഇതും അമിശ്ചിതകാലത്തേക്ക് നീട്ടിയതോടെ മൃതദേഹം എന്നു നാട്ടിലെത്തിക്കാനുവുമെന്ന് പറയാനാവാത്ത അവസ്ഥയിലാണ് ഇതിനു വേണ്ടി ശ്രമം നടത്തിയ സാമൂഹിക പ്രവര്‍ത്തകരും. അതേ സമയം നാട്ടില്‍ നിന്നും പച്ചക്കറികളും മറ്റും എത്തുന്ന വിമാനം വഴി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി സാമൂഹിക പ്രവര്‍ത്തകന് നാസ് വക്കം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."