കെ.എസ്.ആര്.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പെണ്‍കുട്ടി മരിച്ചു; അമ്മയ്ക്ക് ഗുരുതര പരുക്ക്
പേരൂര്‍ക്കട: പതിനേഴുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും അന്വേഷണം ഉണ്ടാകുന്നില്ലെന്ന് പരാതി. ഏണിക്കര കട്ടയ്ക്കാല്‍ നിലമേല്‍ വിപിന്‍ ഭവനില്‍ ചന്ദ്രന്-ജയ ദമ്പതികളുടെ മകള്‍ അനൂജ (17) യെയാണ് കഴിഞ്ഞ മാസം 13ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. മുറിയില്‍നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തില്‍ വീട്ടുകാര്‍ ഉത്തരവാദികളല്ലെന്നു പറഞ്ഞിരുന്നു. അതേസമയം കുറച്ചുനാളായി അഴിക്കോട് സ്വദേശിയായ ഒരു യുവാവ് അനൂജയെ നിരന്തരം ശല്യപ്പെടുത്തി വന്നിരുന്നുവെന്നും യുവാവിന്റെ ഭാഗത്തുനിന്നുണ്ടായ ഭീഷണിയോ മറ്റോ ആണ് ആത്മഹത്യക്കു കാരണമെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്. കഴിഞ്ഞ മാസം 10ന് യുവാവിന്റെ കോള്‍ വന്നശേഷം അനൂജ മാനസികമായി വളരെ വിഷമത്തിലായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.
പൊലിസിന്റെ ഭാഗത്തുനിന്നു യാതൊരന്വേഷണവും ഉണ്ടാകുന്നില്ലെന്നും മകളുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കുമെന്നും അനൂജയുടെ രക്ഷിതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."