സാലറി ചലഞ്ച്: ഗുണ്ടാപ്പിരിവ് നടക്കില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: സാലറി ചലഞ്ചിന്റെ പേരില്‍ ഗുണ്ടാപ്പിരിവ് നടക്കില്ലെന്നും ഇത് കേരളമാണെന്നും ഓര്‍മിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നിര്‍ബന്ധിത പിരിവ് അംഗീകരിക്കില്ല. ജീവനക്കാര്‍ അവരുടെ കഴിവിനൊത്ത് സഹകരിക്കും. ശമ്പളം പിടിച്ചെടുക്കുമെന്നൊക്കെ ധനമന്ത്രി പറയുന്നത് ഭീഷണിയാണ്. സാലറി ചലഞ്ചുമായി സഹകരിക്കുമെന്ന് പറഞ്ഞപ്പോള്‍ ധനമന്ത്രി തലയില്‍ കയറുകയാണ്. മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ടു ഭാഷയിലാണ് സംസാരിക്കുന്നത്. അത് തന്ത്രമാണോയെന്ന് സംശയമുണ്ട്. ധനമന്ത്രിയുടെത് ഭീഷണിയുടെ സ്വരമാണ്. അത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ വിവേകത്തോടെ പെരുമാറണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി ആണെന്ന് ധനമന്ത്രി പറഞ്ഞതിനുകാരണം കൊവിഡ് 19 ആണോ. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും കാരണമാണ് സംസ്ഥാനത്തിന്റെ സാമ്പത്തികനില തകര്‍ന്നത്. കേരളത്തിന്റെ ധനമന്ത്രി മുടിയനായ പുത്രനെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. ഉത്തരവാദിത്തം കൊവിഡ് 19ന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. സൗജന്യറേഷന്‍ വിതരണം തട്ടിപ്പാണ്. ഗുണനിലവാരമുള്ള അരിയല്ല വിതരണം ചെയ്യുന്നതെന്ന പരാതി വ്യാപകമാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."