HOME
DETAILS
MAL
രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും ദുബൈ നൈഫില്‍ ജോലി നോക്കിയവര്‍
backup
April 03 2020 | 22:04 PM
കാസര്‍കോട്: കാസര്‍കോട് കൊവിഡ് ബാധ സ്ഥിരീകരിച്ചതില്‍ ഭൂരിഭാഗം ആളുകളും ദുബൈ നൈഫില്‍ നിന്നും എത്തിയവര്‍. ലോക രാജ്യങ്ങളില്‍ നിന്നും നിത്യേന നിരവധി പേര് എത്തുന്ന സ്ഥലമാണ് ദുബൈ നൈഫ്.
ഇവിടെ ജോലി ചെയ്യുന്ന മലയാളികളില്‍ ഏറെ പേരും കാസര്‍കോട്ടുകാരാണ്. കാസര്‍കോട് സ്വദേശികളാണ് നൈഫിലെ കടകളിലും കഫ്റ്റീരിയകളിലും ഇതര സ്ഥാപനങ്ങളിലും ജോലിക്കാരില്‍ ഏറെയും. ചൈനയുടെ ഒട്ടനവധി ഉത്പന്നങ്ങള്‍ മൊത്തക്കച്ചവടം നടത്തുന്നതിന് പുറമെ ചില്ലറ വില്‍പ്പന കടകളും നടത്തി വരുന്നവരില്‍ കൂടുതലും കാസര്‍ക്കോട്ടുകാരാണ്.
വിദേശികളുമായുള്ള നിരന്തര സമ്പര്ക്കമായിരിക്കാം നൈഫില്‍ ജോലി നോക്കിയവര്‍ക്ക് വൈറസ് പടരാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."