പി.എസ്.സി എല്‍.ഡി.സി ടൈപ്പിസ്റ്റ് പരീക്ഷയിലെ 10 ചോദ്യങ്ങള്‍ റദ്ദാക്കി
കാസര്‍കോട്: വിവിധ വകുപ്പകളിലേക്കായി പി.എസ്.സി ഏപ്രിലില്‍ നടത്തിയ എല്‍.ഡി.സി പരീക്ഷയിലെ 10 ചോദ്യങ്ങള്‍ ഒഴിവാക്കി. പി.എസ്.സി പരീക്ഷയില്‍ ഇത്രയും ചോദ്യങ്ങള്‍ ഒഴിവാക്കുന്നത് അപൂര്‍വ സംഭവമാണ്. പലര്‍ക്കും എളുപ്പമായിരുന്ന 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതിലുള്ള അമ്പരപ്പിലാണ് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍.
ചോദ്യങ്ങള്‍ റദ്ദാക്കിയതോടെ മൂല്യനിര്‍ണയം 90 മാര്‍ക്കായി ചുരുങ്ങി. കംപ്യംട്ടര് വേഡ് പ്രൊസസിങ് ആന്റ് ടൈപ്പിങില്‍ നിന്ന് അഞ്ചും പൊതുവിജ്ഞാനത്തില്‍ നിന്നു നാലും ജനറല്‍ ഇംഗ്ലീഷില്‍ നിന്നു ഒരു ചോദ്യവുമാണ് റദ്ദാക്കിയത്. നൂറു മാര്‍ക്കിന്റെ പരീക്ഷയില്‍ ഇത്രയും ചോദ്യങ്ങള്‍ ഒഴിവാക്കുന്നത് അപൂര്‍വമാണ്.
കഴിഞ്ഞ ഏപ്രില്‍ 30നാണ് സംസ്ഥാനത്താകെ പി.എസ്.സി പരീക്ഷ നടത്തിയത്. ഉദ്യോഗാര്‍ഥികളില്‍ നിന്നു ലഭിച്ച നിരവധി പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ചാണ് 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതെന്നാണ് പി.എസ്.സി നല്കുന്ന വിശദീകരണം.
പലരും കൃത്യമായി എഴുതിയ ഉത്തരങ്ങളാണ് പി.എസ്.സി റദ്ദാക്കിയിരിക്കുന്നതെന്നത് ഉദ്യോഗാര്‍ഥികളെ അമ്പരപ്പിലാക്കി. വിഷയത്തില്‍ പി.എസ്.സി അധികൃതര്‍ ഉത്തരം നല്‍കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. ഏപ്രിലില്‍ നടത്തിയ പരീക്ഷ സംബന്ധിച്ച് പരാതികളൊന്നും ഉയര്‍ന്നിരുന്നില്ല. ചോദ്യങ്ങള്‍ സംബന്ധിച്ചും ഉദ്യോഗാര്‍ഥികളില്‍ നിന്നു പരാതികളില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."