HOME
DETAILS
MAL
ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ചന്ദ്രശേഖരന്‍
backup
June 04 2018 | 07:06 AM
പാനൂര്‍: ഭൂമിക്ക് അര്‍ഹതയുള്ള ഭൂമിയില്ലാത്ത മുഴുവനാളുകള്‍ക്കും ഭൂമി നല്‍കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി ഇ. ചന്ദശേഖരന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വടക്കേക്കളം പട്ടയവിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആറുമാസം കൂടുമ്പോള്‍ പട്ടയ വിതരണമാണ് ലക്ഷ്യം. രണ്ടുവര്‍ഷത്തിനിടയില്‍ 63,000 പേര്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിക്കഴിഞ്ഞു. സമയവും സാവകാശവും ആവശ്യമുള്ള പ്രക്രിയയാണ് പട്ടയം നല്‍കല്‍. ആവശ്യമായ സമയം കര്‍ഷകര്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു. കെ.കെ ശൈലജ അധ്യക്ഷയായി. ഡപ്യൂട്ടി കലക്ടര്‍ സി.എം ഗോപിനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലക്ടര്‍ മീര്‍ മുഹമ്മദലി, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അശോകന്‍, എ.വി ബാലന്‍, ടി.പി അബൂബക്കര്‍ ഹാജി എ. പ്രദീപന്‍, സി.കെ കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."