ബജറ്റ്: തെന്നലയില്‍ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന
തിരൂരങ്ങാടി: ഭവന നിര്‍മാണത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുന്‍ഗണന നല്കി തെന്നല ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.
സേവന, പശ്ചാത്തല മേഖലകള്‍ക്ക് പ്രാധാന്യം നല്കി 106470098 രൂപ വരവും 102406906 രൂപ ചിലവും 4063192 രൂപ മിച്ചവും വരുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സലീന കരുമ്പിലാണ് അവതരിപ്പിച്ചത്.
പഞ്ചായത്തിലെ ജനങ്ങള്‍ക്ക് സമ്പൂര്‍ണ വികസനം എത്തിക്കുക എന്ന ലക്ഷ്യം വെച്ച് പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലേക്കും വിവിധങ്ങളായ വികസന നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.ഭരണ സമിതി യോഗത്തില്‍ പ്രസിഡന്റ് കുഞ്ഞിമൊയ്തീന്‍ അധ്യക്ഷനായി.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി ശൈഖ് ബിജു, മെമ്പര്‍മാരായ കെ.വി മജീദ്, വി.ടി നൗഷാദ്. സുഹൈല്‍ അത്താണിക്കല്‍, കൃഷ്ണന് മൂക്കോയി, കെ.വി സെയ്താലി, കെ. സലിന തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."