HOME
DETAILS

കെ. സുരേന്ദ്രന്റെ യാത്ര: അവര്‍ക്ക് എന്തുമാകാമെന്ന് മന്ത്രി കടകംപള്ളി

  
backup
April 03 2020 | 23:04 PM

%e0%b4%95%e0%b5%86-%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%85

 

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ യാത്ര വിവാദത്തില്‍. കെ.സുരേന്ദ്രന്റെ യാത്രയെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തില്‍ എ.ഐ.വൈ.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.
ലോക്ക് ഡൗണ്‍ ലംഘിച്ചുകൊണ്ട് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു കെ. സുരേന്ദ്രന്റെ കാര്‍ യാത്ര. ഡി.ജി.പിയുടെ അനുമതിയോടെയാണ് യാത്ര നടത്തിയതെന്നാണ് കെ.സുരേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ സേവാ ഭാരതിയുടെ പേരില്‍ സംഘടിപ്പിച്ച വാഹന പാസ് ഉപയോഗിച്ചായിരുന്നു സുരേന്ദ്രന്റെ യാത്ര എന്നാണ് സപെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച വിവരം.
കെ.സുരേന്ദ്രന്റെ യാത്രയെ വിമര്‍ശിച്ച മന്ത്രി കടകംപള്ളി, അന്ധമായ രാഷ്ട്രീയം കളിക്കുന്ന കെ. സുരേന്ദ്രനൊക്കെ എന്തും ആകാമല്ലോ എന്നും കര്‍ണാടകത്തിന്റെ നടപടി ചോദ്യം ചെയ്യാന്‍ പോലും ഇവിടത്തെ ബി.ജെ.പിക്കാര്‍ തയാറല്ലെന്നും പറഞ്ഞു. കേരളത്തിലെ ജനങ്ങളോട് ബി.ജെ.പിക്ക് പ്രതിബദ്ധതയില്ല. കര്‍ണാടകത്തിലെ ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി ചെയ്യുന്ന അധാര്‍മികതയ്‌ക്കെതിരെ ഒരക്ഷരം പോലും അവര്‍ മിണ്ടുന്നില്ല. കര്‍ണാടകയുമായി ബന്ധപ്പെട്ട അതിര്‍ത്തി പ്രശ്‌നത്തില്‍ വിലകുറഞ്ഞ രാഷ്ടീയം കളിക്കുകയാണ് സംസ്ഥാന ബി.ജെ.പിക്കാര്‍ ചെയ്യുന്നതെന്ന് മന്ത്രി കടകംപള്ളി ആരോപിച്ചു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോട്ടെ വീട്ടിലായിരുന്ന സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. കര്‍ണാടക അതിര്‍ത്തി അടച്ച സംഭവത്തില്‍ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്താനായിരുന്നു സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago