HOME
DETAILS
MAL
കലക്ടര്‍ക്ക് പരാതി നല്കി
backup
March 31 2017 | 21:03 PM
പരപ്പനങ്ങാടി: നഗരസഭയിലെ നെടുവ, പരപ്പനങ്ങാടി വില്ലേജുകളിലെ റീസര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കലക്ടര്‍ക്ക് പരാതി നല്കി. റീസര്‍വേ നടന്ന സമയത്ത് ഉടമസ്ഥരില്ലാതിരുന്ന വീടുകളില്‍ സര്‍വേ നടത്താനാവാത്തവര്‍ പ്രയാസത്തിലാണ്. ആയതിനാല്‍ എത്രയും പെട്ടെന്ന് ഒരു പൊതു അദാലത്ത് നടത്തി അപാകതകള്‍ പരിഹരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. പി ഒ അബ്ദുല്‍സലാം, ശബ്നം മുരളി, എം ഹംസ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."