HOME
DETAILS
MAL
എപ്പിഡമിക് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കണമെന്ന്
backup
April 03 2020 | 23:04 PM
തൃശൂര്‍: കൊവിഡ് ഉയര്‍ത്തുന്ന ആശങ്കയുടെ മറവില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സിന്റെയും ദുരന്ത നിവാരണ നിയമത്തിന്റെയും അടിസ്ഥാനത്തില്‍ കേസെടുത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് സംസ്ഥാന പൊലിസ് മേധാവിക്ക് നിര്‍ദേശം നല്കി.
ഇത്തരം നിയമലംഘനങ്ങള്‍ സംസ്ഥാനത്ത് ഒരിടത്തും നടക്കാതിരിക്കാന്‍ ആവശ്യമായ നിര്‍ദേശം ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് നല്‍കണമെന്നും കമ്മിഷന് ജുഡിഷ്യല്‍ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.
വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ ദിവസം തൃശൂര്‍ പഴയന്നൂരിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."