പദ്ധതി നടത്തിപ്പിന്റെ മറവില്‍ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം
തിരൂര്‍: സാമ്പത്തിക വര്‍ഷാവസാനത്തില്‍ ഫണ്ട് ചെലഴിക്കാന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും മറവില്‍ തൃപ്രങ്ങോട് പഞ്ചായത്തില്‍ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പഞ്ചായത്ത് തല പ്രവൃത്തികളില്‍ കൂലി കുറവാണെന്ന് പറഞ്ഞ് പ്രവൃത്തി സ്ഥലങ്ങളില്‍ വെച്ച് തന്നെ വന്‍ തുക പിരിച്ചെടുക്കുന്നതായും എസ്റ്റിമേറ്റിലെ പല ജോലികളും നാട്ടുകാരെ കൊണ്ട് ശ്രമദാനമായി ചെയ്യിക്കുന്നതായും മുസ്‌ലിം ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പല പദ്ധതികളിലും വ്യാപകമായ അഴിമതിയാണെന്നും എസ്റ്റിമേറ്റില്‍ പറയുന്ന അസംസ്‌കൃത വസ്തുക്കള്‍ വളരെ നിലവാരം കുറഞ്ഞവയാണ് ഉപയോഗിക്കുന്നതെന്നും ലീഗ് നേതൃത്വം പറഞ്ഞു. കോണ്‍ക്രീറ്റ് പ്രവൃത്തി മാനദണ്ഡങ്ങള്‍ പാലിക്കാതെ അശാസ്ത്രീയമായാണ് നടത്തുന്നതെന്നും ക്രമക്കേടിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും മുസ്‌ലം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ വി.പി.ഹംസ, പി.കെ.അബ്ദുല്‍ റസാഖ്, എം.മുസ്തഫ ഹാജി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."