കുവൈത്ത് പൊതുമാപ്പ്: സര്‍ട്ടിഫിക്കറ്റ് ചാര്‍ജ് ഒഴിവാക്കണമെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കുവൈത്ത് പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് ഇന്ത്യന്‍ എംബസി ഈടാക്കുന്ന പ്രത്യേക ഫീസ് ഒഴിവാക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി എന്നിവര്‍ക്ക് കുഞ്ഞാലിക്കുട്ടി കത്തയച്ചു. കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് നിരവധി പ്രതികൂല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ആ രാജ്യത്തെ വിസാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അവിടെ കഴിയേണ്ടി വന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസമാണെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സൗജന്യ വിമാന ടിക്കറ്റും ഭക്ഷണവും താമസ സൗകര്യവുമടക്കമുള്ള സൗകര്യങ്ങളും പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് കുവൈത്ത് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി തിരിച്ചുവരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് ഇന്ത്യന്‍ എംബസി ഫീസ് ഈടാക്കുന്നത് പൂര്‍ണമായും എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മാസം ഒന്ന് മുതല്‍ 30വരെ പിഴ കൂടാതെ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."