ക്വാറന്റൈന് ലംഘിച്ച് മുങ്ങിയ മുന്‍ സബ് കലക്ടറുടെ ഗണ്‍മാനും ഡ്രൈവര്‍ക്കും സസ്പെന്ഷന്
കൊല്ലം: കൊവിഡ് നിരീക്ഷണത്തില്‍ കഴിയവേ ആരോഗ്യവകുപ്പ് നിര്‍ദേശം അവഗണിച്ച് നാട്ടിലേക്ക് മടങ്ങിയ, കൊല്ലം മുന്‍ സബ് കലക്ടറുടെ ഗണ്മാന് സുജിത്തിനും ഡ്രൈവര്‍ സന്തോഷിനും സസ്പെന്ഷന്.
നാട്ടിലേക്ക് ഒളിച്ചു കടന്നതിന് സബ്കലക്ടര്‍ അനുപം മിശ്രയെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ 17 മുതല്‍ ക്വാറന്റൈനില്‍ പോകാന്‍ ഗണ്‍മാനും ഡ്രൈവര്‍ക്കും നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ പൊലിസിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ വകവയ്ക്കാതെ ഇരുവരും പുറത്തിറങ്ങി നടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ക്വാറന്റൈന് ലംഘിച്ചതിന് ഇരുവര്‍ക്കുമെതിരേ നടപടിയെന്ന് കൊല്ലം സിറ്റി പൊലിസ് കമ്മിഷണറുടെ സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ 17 ന് ആയിരുന്നു വിദേശത്തു നിന്നെത്തിയ സബ്കലക്ടര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തിരിച്ച് കൊല്ലത്ത് എത്തിയത്. ഗണ്‍മാനും ഡ്രൈവറും ചേര്‍ന്നാണ് കൊല്ലത്ത് നിന്നും സബ്കലക്ടറെ സ്വീകരിക്കാന്‍ പോയത്. വിദേശത്ത് നിന്ന് എത്തിയ വ്യക്തിയായതുകൊണ്ട് തന്നെ സബ്കലക്ടറോടും അദ്ദേഹത്തെ സ്വീകരിക്കാന്‍ ചെന്ന ഡ്രൈവറോടും ഗണ്‍മാനോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ക്വാറന്റൈനില്‍ പോകാന്‍ തയാറാകാതെ സബ്കലക്ടര്‍ ഇവിടെ നിന്നും മുങ്ങി കാണ്‍പൂരിലെ വീട്ടിലേക്ക് പോയി. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഡ്രൈവര്‍ക്കും ഗണ്‍മാനും എതിരേയുള്ള നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."