മികച്ച വിജയം നേടിയവരെ അനുമോദിച്ചു
കണിയാമ്പറ്റ: ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് പരിധിയിലെ ഹൈസ്‌കൂളുകളില്‍ നിന്നും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഒ. ബി സുനന്ദ, എല്‍.എസ്.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നടവയല്‍ സെന്റ് തോമസ് എല്‍.പി സ്‌കൂളിലെ എയ്ഞ്ചലീന ബിജു, യു.എസ്.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കണിയാമ്പറ്റ ഗവ. യു.പി സ്‌കൂളിലെ അശ്വിന്‍ എന്നിവര്‍ക്ക് ടി.ടി ജോസഫ് ഉപഹാരം നല്‍കി.
ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മമെന്റോയും പാരിതോഷികവും വിതരണം നടത്തി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് നിര്‍വഹിച്ചു. പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ നിര്‍വഹിച്ചു.
പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നടപ്പാക്കുന്ന വികലാംഗ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ഫൈസല്‍ നിര്‍വഹിച്ചു. ആരോഗ്യം - വിദ്യാഭ്യാസം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്‌റാഹിം കേളോത്ത് അധ്യക്ഷനായി.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശകുന്തള സജീവന്‍, പഞ്ചായത്ത് മെമ്പര്‍മാരായ റൈഹാനത്ത് മുഹമ്മദ്, അഗില സുരേന്ദ്രന്‍, പി.ജെ രാജേന്ദ്ര പ്രസാദ്, സ്മിത സുനില്‍, സി.ജെ ജോണ്‍, റഷീന സുബൈര്‍, അബ്ബാസ് പുന്നോളി, ടി.കെ സരിത, കണിയാമ്പറ്റ ഗവ. യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ടി.ടി ചിന്നമ്മ, അസിസ്റ്റന്റ് സെക്രട്ടറി ടി.എന്‍ വിജയലക്ഷ്മി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ രാജാംബിക, പി.ടി.എ പ്രസിഡന്റ അഷറഫ്, സി.ടി സലീം, പി മുരളി മാസ്റ്റര്‍ സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി പി ഇബ്‌റാഹിം സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് കെ.എ മിനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."