ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍ എ.പി ഉസ്മാന്‍ ആശുപത്രി വിട്ടു
തൊടുപുഴ: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് നേതാവ് എ.പി ഉസ്മാന്‍ ഇന്നലെ തൊടുപുഴ ജില്ലാ ആശുപത്രി വിട്ടു. മുഖ്യമന്ത്രി വിമര്‍ശിച്ചതെന്തു കൊണ്ടാണെന്നറിയില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ അത്തരം കുറ്റപ്പെടുത്തലുകള്‍ സ്വഭാവികമാണെന്നും പരിഭവമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇനി എന്തൊക്കെ സംഭവിച്ചാലും സാധാരണക്കാരനോ പാവപ്പെട്ടവനോ ഒരു പ്രശ്‌നവുമായി വരുമ്പോള്‍ അതിനു വേണ്ടി എത്രദൂരം സഞ്ചരിക്കാനും ത്യാഗപൂര്‍ണമായി പ്രവര്‍ത്തിക്കാനും ശ്രമിക്കും. വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായതില്‍ പരിഭവമില്ല. പനി വന്നതിനു ശേഷം പുറത്തുപോയിട്ടില്ല. ജാതിമത വ്യത്യാസമില്ലാതെ തനിക്ക് പിന്തുണയറിയിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകിച്ച് ആശുപത്രി ജീവനക്കാര്‍ക്കും നന്ദി പറഞ്ഞാണ് എ.പി ഉസ്മാന്‍ വീട്ടിലേക്ക് മടങ്ങിയത്. വീട്ടിലെത്തിയ ശേഷം 14 ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. തൊടുപുഴ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുമാരമംഗലം സ്വദേശി 33 കാരനും ഇന്നലെ ആശുപത്രി വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."