HOME
DETAILS
MAL
മദര്‍തേരേസ റോഡ് തുറന്ന് കൊടുത്തു
backup
March 31 2017 | 21:03 PM
പൊന്നാനി: ഈശ്വരമംഗലം മദര്‍ തെരേസ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു .ഏറെ നാളായുള്ള നാട്ടുകാരുടെ സ്വപ്നമാണ് ഇതോടെ യാഥാര്‍ഥ്യമായത് .ഈശ്വരമംഗലം മൃഗാശുപത്രി മുതല്‍ പുതിയ ഹൈവേയിലേക്കെത്താനുള്ള എളുപ്പ റോഡാണിത്. വര്‍ഷങ്ങളായി കുണ്ടും കുഴിയുമായി കിടന്നിരുന്ന ഈ റോഡ് പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു .
നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ ചെലവഴിച്ചാണ് 225 മീറ്റര്‍ നീളം വരുന്ന റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. നൂറോളം കാടുംബങ്ങളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. പതിനൊന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഈ റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രാമകൃഷ്ണന്‍ , ആഷിഖ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."