'പൊന്നാര്യന്‍ കൊയ്യാന്‍' കാര്‍ഷിക യന്ത്രങ്ങള്‍ കൈമാറി
പൊന്നാനി: പൊന്നാനി സരസഭയുടെ 'പൊന്നാര്യന്‍ കൊയ്യുന്ന പൊന്നാനി' പദ്ധതിയുടെ ഭാഗമായി കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തു.
നാടന്‍ നെല്‍വിത്തുകളുടെ സംരക്ഷണത്തിലൂടെ നെല്‍കൃഷി വ്യാപനത്തിനായാണ് നഗരസഭ 'പൊന്നാര്യന്‍ കൊയ്യുന്ന പൊന്നാനി' പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിയുടെ ഭാഗമായി നെല്‍വയലുകള്‍ 37.5 ഏക്കറില്‍ നിന്ന് 50 ഏക്കറിലേക്ക് വ്യാപിക്കാന്‍ നഗരസഭക്ക് സാധിച്ചിരുന്നു. പദ്ധതിയുടെ തുടര്‍ച്ചയായാണ് കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തത്. 75 ശതമാനം സബ്സിഡി നിരക്കില്‍ ഒരു മില്ലിറും ഗാര്ഡന് ടില്ലറുമടക്കമുള്ള കാര്‍ഷിക യന്ത്രങ്ങളാണ് കൈമാറിയത്. 163213 രൂപയാണ് ഇതിനു വേണ്ടി നഗരസഭ മാറ്റിവെച്ച പദ്ധതി വിഹിതം.
വയലും, കുളങ്ങളം, കാവുകളും സംരക്ഷിക്കുന്നവര്‍ക്ക് ഗ്രീന്‍ റോയാല്‍റ്റി നല്കി പൊന്നാനിയുടെ നെല്‍വയലുകള്‍ സംരക്ഷിക്കുമെന്ന് നഗരസഭാ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി പറഞ്ഞു. പാടശേഖര സമിതികള്‍ക്കുള്ള കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊന്നാനി ചെറുവായ്ക്കര പാടശേഖരത്ത് വെച്ച് നടന്ന ചടങ്ങിന് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വി. രമാദേവി അധ്യക്ഷയായി.
ടി.മുഹമ്മദ് ബഷീര്‍, ഒ.ഒ ഷംസു എന്നിവര്‍ സംസാരിച്ചു. ധന്യ. പി, ഹസീന, പി. രാമകൃഷ്ണന്, ഇക്ബാല്‍, ശ്യാമള, രജീഷ് ഊപ്പാല, ഇ.വി നാരായണന്, ഹൈദ്രു ഹാജി, അബ്ദുള്‍ സലാം, വാസുദേവന്‍, വിജയശ്രീ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."