HOME
DETAILS

ഭക്ഷ്യധാന്യ കിറ്റ് വിതരണം ഈയാഴ്ച ഇല്ല; അടുത്ത ആഴ്ചയെങ്കിലും ആരംഭിക്കാന്‍ ശ്രമം

  
backup
April 03 2020 | 23:04 PM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a7%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%95%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3

 

 

തിരുവനന്തപുരം: കൊവിഡിനെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച ഭക്ഷ്യധാന്യ കിറ്റ് വിതരണം ഈ ആഴ്ച നടക്കില്ല.
കിറ്റ് തയാറാക്കുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചേരാത്ത സാഹചര്യത്തില്‍ അടുത്തയാഴ്ചയെങ്കിലും കിറ്റ് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഭക്ഷ്യ വകുപ്പ് നടത്തുന്നത്. തയാറാക്കുന്നതിനുള്ള നടപടി പോലും ആരംഭിച്ചിട്ടില്ലെങ്കിലും കിറ്റ് മറ്റുള്ളവര്‍ക്കു വേണ്ടി ഉപേക്ഷിക്കാന്‍ തയാറുണ്ടെങ്കില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ് സൈറ്റിലൂടെ റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
കൊവിഡ് കാലത്തെ സഹായമായി ധാന്യങ്ങളടക്കം 16 പലവ്യഞ്ജനങ്ങള്‍ അടങ്ങിയ 1000 രൂപയുടെ കിറ്റ് മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജ്യമായി നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കിറ്റ് തയാറാക്കുന്നതിന് നാഫെഡില്‍ നിന്ന് ശേഖരിക്കുന്ന ധാന്യങ്ങള്‍ക്കു പുറമേ പലവ്യഞ്ജനങ്ങളില്‍ പലതും ഇതുവരെ കേരളത്തിലേക്ക് എത്തിയിട്ടില്ല.
വാങ്ങിയ ഈ സാധനങ്ങള്‍ വൈകില്ലെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ആഴ്ച തന്നെ വിതരണം നടത്തുന്നതിന് ഭക്ഷ്യവകുപ്പ് തയാറെടുപ്പ് നടത്തുന്നത്. പയര്‍, കടല, പരിപ്പ് എന്നിവ നാഫെഡില്‍ നിന്നാണ് വാങ്ങുന്നത്. ഇവ ഗുഡ്‌സ് ട്രെയിനിലാണ് എത്തേണ്ടത്. ഉല്‍പാദകരുടെ കണ്‍സോര്‍ഷ്യം വഴിയാണ് പഞ്ചസാര എത്തിക്കുന്നത്. ഗോതമ്പ് സപ്ലൈകോ മുഖേന തന്നെ മില്ലില്‍ പൊടിച്ച് ആട്ടയാക്കിയാണ് കിറ്റില്‍ നിറയ്ക്കുക.
കിറ്റിന് ആവശ്യമായ സാധനങ്ങള്‍ ജില്ലാ സപ്ലൈ ഓഫിസുകളില്‍ എത്തിച്ച ശേഷം പല സ്ഥലങ്ങളിലായി പാക്കിങ് നടപ്പാക്കാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളിലെ സ്‌കൂളുകളും ഹാളുകളും ധാന്യ കിറ്റ് പാക്കിങ്ങിന് സജ്ജമാക്കും. സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പാക്കിങ്ങിനായി വിനിയോഗിക്കാനാണ് തീരുമാനം.
പഞ്ചായത്തുകളിലും ലൈബ്രറികള്‍ മുഖേനയും രജിസ്റ്റര്‍ ചെയ്തിട്ടുളള സന്നദ്ധ സേവകരെ ഇതിനായി നിയോഗിക്കും. ഇവര്‍ക്ക് ഭക്ഷണം ഒരുക്കും. സേവനമെന്ന നിലയില്‍ ആയതിനാല്‍ പ്രതിഫലം ഉണ്ടാകില്ല.
ഇപ്പോള്‍ റേഷന്‍ വിതരണത്തിനായി കാര്‍ഡ് നമ്പര്‍ അടിസ്ഥാനത്തില്‍ ഒരുക്കിയിട്ടുള്ള നിശ്ചിത ക്രമീകരണം പൂര്‍ത്തിയായ ശേഷമാകും ധാന്യ കിറ്റിന്റെ വിതരണം ആരംഭിക്കുന്നത്. അപ്പോഴേക്കും കിറ്റ് തയാറാക്കുന്ന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago