HOME
DETAILS
MAL
ഖത്തറിൽ 126 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം 1000 കവിഞ്ഞു
backup
April 04 2020 | 00:04 AM
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1000 കവിഞ്ഞു. വെള്ളിയാഴ്ച്ച 126 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,075 പേര്‍ക്കാണ് ഇതുവരെയായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ കൊറോണ വൈറസില്‍ നിന്ന് മോചിതരായവരുടെ എണ്ണം 93 ആയി.
വെള്ളിയാഴ്ച്ച പരിശോധനാ ഫലം പോസിറ്റീവായവരില്‍ ചിലര്‍ വിദേശത്ത് നിന്ന് എത്തി ക്വാരന്റൈനില്‍ കഴിയുന്നവരാണ്. ബാക്കിയുള്ളവര്‍ രോഗികളുമായി ഇടപഴകിയവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."