വിദ്യാഭ്യാസ വകുപ്പിന്റെ ബാലന്‍സ് ഷീറ്റ് വട്ടപ്പൂജ്യം: കെ. എസ്. ടി. യു
മലപ്പുറം: അക്കാദമിക വര്‍ഷം പിന്നിടുമ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഈ വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് വട്ടപ്പൂജ്യമാണെന്ന് കെ. എസ്. ടി. യു സംസ്ഥാന കമ്മിറ്റി. ഒരു അക്കാദമിക വര്‍ഷം പൊതു വിദ്യാഭ്യാസ മേഖലയില്‍ വിവാദം മാത്രം സമ്മാനിച്ച മന്ത്രി രവീന്ദ്രനാഥിനെ മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ്, ജനറല്‍ സെക്രട്ടറി എ. കെ സൈനുദ്ദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
അക്കാദമിക വര്‍ഷാരംഭം മുതല്‍ സംരക്ഷിതാധ്യാപകരുടെ വേതനം തടഞ്ഞ സര്‍ക്കാര്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജൂണ്‍ മുതല്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്കാന് ഒരു നടപടിയും സ്വീകരിച്ചില്ല.
പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ തസ്തിക നിര്‍ണയം നടത്താന്‍ നടപടിയായില്ല. എ.ഐ. പി വിദ്യാലയങ്ങളിലെ അധിക തസ്തികകള്‍ക്ക് അംഗീകാരം നല്‍കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ കോഴ്സുകളോ ബാച്ചുകളോ അനുവദിക്കാന്‍ സര്‍ക്കാരിനായില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."