HOME
DETAILS
MAL
കാട്ടാന ഭീതിയില്‍ സിങ്കോണ ഗ്രാമം
backup
July 03 2016 | 05:07 AM
ഗൂഡല്ലൂര്‍: ചേരങ്കോട് ഗ്രാമപഞ്ചായത്തിലെ സിങ്കോണയില്‍ കാട്ടാനകള്‍ സ്ഥിരമായി തമ്പടിക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. മുപ്പതോളം ആനകളടങ്ങിയ കൂട്ടമാണ് പ്രദേശത്തെ ജനങ്ങള്‍ക്ക് ഭീഷണിയായിരിക്കുന്നത്. വൈകുന്നേരത്തോടെ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകള്‍ വ്യാപക കൃഷിനാശമാണ് വരുത്തുന്നത്. ഇതു കാരണം രാത്രികാലങ്ങളില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
വന്യമൃഗങ്ങളെത്തുന്നത് തടയാന്‍ ആവശ്യമായ പ്രതിരോധ സംവിധാനങ്ങളില്ലാത്തതാണ് പ്രദേശത്ത് കാട്ടാനകള്‍ വ്യാപകമായെത്താന് കാരണം. കാട്ടാനകള്‍ തമ്പടിച്ചതോടെ ചേരമ്പാടി ഫോറസ്റ്റ് റെയ്ഞ്ചര്‍ ഗണേഷന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം ഈ മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രദേശത്തെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."