മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വിവാദ പരാമര്‍ശം:പ്രതിഭ എം.എല്‍.എ മാപ്പ്പറയണമെന്ന് കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരെ ആക്ഷേപിച്ച് വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിയ യു.പ്രതിഭ എം.എല്‍.എ. അവ പിന്‍വലിച്ചു മാപ്പ്പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടു. നേതൃപദവികളില്‍ ഇരിക്കുന്നവരുടെ പ്രവൃത്തികള്‍ സ്വാഭാവികമായും പൊതുസമൂഹത്തിലും അതുവഴി മാധ്യമങ്ങളിലും ചര്‍ച്ചയാവും. അവയോടു പ്രതികരിക്കേണ്ട രീതി ഇതല്ല. വനിത എം.എല്‍.എതന്നെ സ്ത്രീകളടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത് അങ്ങേയറ്റം അപലപനീയമാണ്.
സത്യസന്ധമായി തൊഴിലെടുത്തു ജീവിക്കുന്ന മാധ്യമപ്രവര്‍ത്തകരോടു മാത്രമല്ല, പൊതുസമൂഹത്തോടു തന്നെയുള്ള വെല്ലുവിളിയാണ് എം.എല്‍.എയുടെ പരാമര്‍ശങ്ങളെന്ന് സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും പ്രസ്താവനയില്‍ പറഞ്ഞു.
ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രതിഭ വിവാദ പരാമര്‍ശം നടത്തിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എംഎല്‍എയും പ്രദേശിക ഡിവൈഎഫ്ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല് കഴുകി വെള്ളം കുടിക്കണമെന്നാണ് എം.എല്‍.എയുടെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."