പ്രതിഭയ്ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്കി
ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വിവാദപരാമര്‍ശം നടത്തിയ കായംകുളം എം.എല്‍.എ യു.പ്രതിഭയ്ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്കി. സ്ത്രീകളെയും മാധ്യമ പ്രവര്‍ത്തകരെയും അവഹേളിക്കുകയും പൊതു സമൂഹത്തില്‍ മാനഹാനി വരുത്തുകയും ചെയ്യുക എന്ന മനപൂര്‍വ്വമുള്ള ഉദ്ദേശ്യത്തോടെ നടത്തിയ ഈ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ശിക്ഷാര്‍ഹമാണെന്ന് ചൂൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
മാധ്യമ പ്രവര്‍ത്തകരെപ്പറ്റി ഒരിക്കലും അങ്ങനെയൊരു പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നുവെന്നു സിപിഎം വ്യക്തമാക്കിയിരുന്നു. എം.എല്‍.എ വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണമെന്നും പരാമര്‍ശം എം.എല്‍.എയില്‍ നിന്നല്ല സാധാരണ വ്യക്തിയില്‍ നിന്നു പോലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസര്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് എം.എല്‍.എ യോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെടും. മാധ്യമങ്ങള്‍ക്ക് എതിരെയുള്ള പരാമര്‍ശം ഖേദകരമാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."