HOME
DETAILS

യുവ നേതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍കൂടി അധിക്ഷേപിക്കുന്നു: പി.ജെ കുര്യന്‍

  
backup
June 04 2018 | 21:06 PM

%e0%b4%af%e0%b5%81%e0%b4%b5-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d

ന്യൂഡല്‍ഹി: രാജ്യസഭയില്‍നിന്ന് താന്‍ മാറണമെന്ന് പറയുന്നവരോട് ഒരു വിയോജിപ്പും ഇല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. പക്ഷേ, അത് അവര്‍ പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. സമൂഹ മാധ്യമങ്ങളില്‍കൂടി എന്നെ അധിക്ഷേപിക്കുകയല്ല വേണ്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുര്യന്‍ പ്രതികരിച്ചത്. ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും പൂര്‍ണ സമ്മതമാണ്. പിന്നെ എന്തിനാണ് യുവ എം.എല്‍.എമാര്‍ തന്റെ മേല്‍ കുതിര കയറുന്നതെന്നും കുര്യന്‍ ചോദിച്ചു. ഇപ്പോള്‍ അഭിപ്രായം പറയുന്ന യുവ എം.എല്‍.എമാരൊക്കെ 25- 28 വയസ്സില്‍ എം.എല്‍.എമാര്‍ ആയവരാണ്. താന്‍ അങ്ങനെയല്ല. മണ്ഡലം ഭാരവാഹി, ബ്ലോക്ക് പ്രസിഡന്റ്, ഡി.സി.സി ട്രഷറര്‍, കെ.പി.സി.സി മെമ്പര്‍ തുടങ്ങി പല തലങ്ങളില്‍ 20 വര്‍ഷത്തോളം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയതിനുശേഷമാണ് 1980 ല്‍ ആദ്യമായി മാവേലിക്കരയില്‍ മത്സരിച്ചതെന്നും കുര്യന്‍ ഓര്‍മിപ്പിച്ചു. അന്നും പാര്‍ട്ടിയോട് സീറ്റ് ചോദിച്ചിരുന്നില്ല.
പാര്‍ട്ടിയിലെ ഒരു സ്ഥാനവും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. താന്‍ അത്ര വലിയ 'പ്രഗത്ഭ'നൊന്നും അല്ലെങ്കിലും എന്നെ ഏല്‍പ്പിച്ച ജോലികളൊക്കെ സത്യസന്ധമായും ആത്മാര്‍ഥമായും ചെയ്തിട്ടുണ്ടെന്നും കുര്യന്‍ പറഞ്ഞു.
താന്‍ വിദ്യാര്‍ഥിയായിരുന്ന കാലങ്ങളിലും യുവാവായിരുന്ന കാലങ്ങളിലും സംസ്ഥാനത്ത് കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ശക്തമായിരുന്നു. ഇപ്പോള്‍ രണ്ടിന്റെയും സ്ഥിതിയെന്താണെന്ന് ചോദിച്ച കുര്യന്‍, രാജ്യസഭയില്‍ വൃദ്ധന്മാര്‍ പോയതുകൊണ്ടാണോ ഈ സ്ഥിതിയുണ്ടായതെന്നും ചോദിച്ചു.


തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റ്: വയലാര്‍ രവി

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് സീനിയേഴ്‌സിനുള്ളതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. പി.ജെ കുര്യന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണ്.
യുവാക്കള്‍ കടന്നു വരട്ടെ എന്നത് തന്നെയാണ് തന്റെയും അഭിപ്രായം. എന്നാല്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കരുതെന്നും വയലാര്‍ രവി ഡല്‍ഹിയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  13 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  14 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  18 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago