ആഗ്രഹങ്ങളാണ് അഴിമതിക്ക് കാരണം: ജസ്റ്റിസ് ബി കെമാല്‍ പാഷ
കൊച്ചി: സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരുടെ അമിതമായ ആഗ്രഹങ്ങളാണ് അഴിമതിക്ക് കാരണമെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ. ജല അതോറിറ്റി ജീവനക്കാരുടെ കുടുംബസംഗമവും, വാട്ടര്‍ അതോറിറ്റി സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്റെ 42-ാം വാര്‍ഷിക സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ ജനസേവകരാകണമെന്നും ജനങ്ങളോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
യോഗത്തില്‍ പ്രസിഡന്റ് സി.ഒ അനി അധ്യക്ഷതവഹിച്ചു. മദ്ധ്യമേഖല ചീഫ് എഞ്ചിനീയര്‍ എച്ച് ജലാലുദ്ദീന്‍, ബാബു തോമസ്, ജെസ്സി ജോസ് എന്‍, എ പുരുഷന്‍, സി.എസ്. ശശികുമാര്‍, കെ.എ. സുള്‍ഫിക്കര്‍, സുധീരഥന്‍, കെ.എ സജീവന്‍, വര്‍ഗീസ് വൈറ്റില, എം.ജി രാധാകൃഷ്ണന്‍, രാഗേഷ് ബി, എം.ജി പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.ജെ മാര്‍ട്ടിന്‍ സ്വാഗതവും രഘുവരന്‍ നന്ദിയും പ്രകാശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."