HOME
DETAILS
MAL
കൊവിഡ്-19: കുവൈത്തില്‍ ആദ്യ മരണം, മരിച്ചത് ഗുജറാത്ത് സ്വദേശി
backup
April 04 2020 | 15:04 PM
കുവൈത്ത് സിറ്റി: കൊവിഡ്-19 ബാധിച്ച് കുവൈത്തില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. 46 കാരനായ ഗുജറാത്ത് സ്വദേശിയാണ് വൈറസ് ബാധിച്ച് മരിച്ചത്. കുവൈത്തില്‍ പുതുതായി 62 കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 50 പേരും ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ മാത്രം വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 165 ആയി.
മൊത്തം കൊവിഡ്-19 ബാധിതരുടെ എണ്ണം 479 ആയി ഉയര്‍ന്നതായി കുവൈത്ത് ആരോഗ്യ മന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു.
ഇന്നലെ മാത്രം 11 പേര്‍ക്ക് കൊവിഡ്-19 ഭേദമായിട്ടുണ്ട്. രാജ്യത്ത് മൊത്തം 93 പേര് വൈറസില്‍ നിന്ന് മുക്തരായതായി കുവൈത്ത് ന്യൂസ് ഏജന്‍സി (കുന) റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് മുതല്‍ രാജ്യം 'ഷട്ട് ഡൗണ്‍' ആണ്. വൈറസ് പ്രതിരോധത്തിനു വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുന്‍സിപ്പല്‍ അഫേഴ്സ് മന്ത്രി വലീദ് അല്‍ ജാസിം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."