കര്‍ണാടക ആര്‍.ടി.സി കണ്ടക്റ്ററുടെ ക്രൂരവിനോദം
മൂന്ന് രൂപ ചില്ലറയില്ലാത്തതിനാല്‍ എനിക്ക് കര്‍ണാടക ആര്‍.ടി.സി കണ്ടക്റ്ററില്‍ നിന്നു നേരിടേണ്ടി വന്ന ക്രൂരത വിവരിക്കാനാണ് ഈ കുറിപ്പ്.
സമസ്ത മുഫത്തിശ് ആയി പ്രവര്‍ത്തിക്കുന്ന ഞാന്‍ മദ്‌റസ വിസിറ്റ് ആവശ്യാര്‍ഥം കര്‍ണാടകയിലെ കൊട്ടിഗഹാരെയിലെ കക്കിഞ്ചെ എന്ന സ്ഥലത്തേക്ക് ബസ് കയറിയത്. 33 രൂപ ടിക്കറ്റ് നല്‍കിയ കര്‍ണാടക ആര്‍.ടി.സി കണ്ടക്റ്റര്‍ ശ്രീകാന്തിന് ഞാന്‍ 50 രൂപ നല്‍കി. അപ്പോള്‍ മൂന്ന് രൂപ ആവശ്യപ്പെട്ടു. ചില്ലറയില്ല എന്നു പറഞ്ഞപ്പോള്‍ ഉടന്‍ ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
ബാക്കി തുക(17) പിന്നീട് വാങ്ങാമെന്നു പറഞ്ഞിട്ടും ഇറങ്ങാന്‍ പറയുകയായിരുന്നു. ഇറങ്ങേണ്ട സ്ഥലത്ത് എത്തിയ ശേഷം വാങ്ങിത്തരാമെന്നു കെഞ്ചിയിട്ടും അംഗീകരിച്ചില്ല. വിജനമായ സ്ഥലത്ത് ഇറക്കി വിട്ടപ്പോള്‍ എന്റെ സഹയാത്രക്കാര്‍ പരിപൂര്‍ണ മൗനത്തിലായിരുന്നു എന്നത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി. ചുരത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കൈകാണിച്ച് നിര്‍ത്താതെ വന്നത് എന്റെ പ്രയാസം ഇരട്ടിയാക്കി.
ഒടുവില്‍ ഒരു കാറുടമയുടെ നല്ല മനസ്സാണ് രക്ഷയ്‌ക്കെത്തിയത്. തുടര്‍ന്ന്, കൊട്ടിഗഹാരെയില്‍ ഇറങ്ങി നാട്ടുകാരോട് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ വിളിച്ച് പരാതിപ്പെട്ടു. രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയിരിക്കുകയാണ്.
ഒരു വാഹനത്തിന്റെ കണ്ടക്റ്റര്‍ ആകുമ്പോഴേക്കും യാത്രക്കാരന്റെ 17 രൂപ അധികമായി തന്റെ കൈയില്‍ ഉണ്ടായിട്ടും അധികാരം പ്രയോഗിച്ച നടപടിയും വിജനമായ സ്ഥലത്ത് ഇറക്കിവിട്ടിട്ടും ഉണരാത്ത സഹയാത്രികരുടെ മനസ്സും തിന്മയ്‌ക്കെതിരേ പ്രവര്‍ത്തിക്കാനുള്ള ഇന്ത്യന്‍ പൗരന്റെ ധര്‍മബോധം വരച്ചു കാട്ടുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."