HOME
DETAILS

മക്കള്‍ക്കെതിരേ മാതാപിതാക്കള്‍ നല്‍കുന്ന കേസുകള്‍ പെരുകുന്നു

  
backup
July 03 2016 | 05:07 AM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be%e0%b4%aa%e0%b4%bf%e0%b4%a4

തിരുവനന്തപുരം: മക്കള്‍ക്കെതിരേ മാതാപിതാക്കള്‍ നല്‍കുന്ന കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു. 2010 മുതല്‍ ഈ വര്‍ഷം ജൂണ്‍ 19 വരെ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരം 8568 കേസുകളാണ് ട്രൈബ്യൂണലുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്വത്തിനുവേണ്ടി മാതാപിതാക്കളെ അനാഥാലയങ്ങളില്‍ തള്ളുന്നതും തിരക്കേറിയ നഗരങ്ങളിലും ക്ഷേത്രനടകളിലും ഉപേക്ഷിക്കുന്നതുമായ മക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നതായും ട്രൈബ്യൂണല്‍ രേഖകളില്‍ പറയുന്നു. അന്യായമായി സ്വത്തുക്കള്‍ എഴുതിയെടുക്കുന്ന മക്കള്‍ രക്ഷിതാക്കളെ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങളും വര്‍ധിച്ചുവരികയാണ്. ട്രൈബ്യൂണലുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയാണ് കേസുകളുടെ കാര്യത്തില്‍ ഒന്നാമത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 1826 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1297 കേസുകള്‍ തീര്‍പ്പാക്കി. മറ്റു ജില്ലകളിലും കേസുകളുടെ എണ്ണം കുറവല്ല.

2009-ല്‍ നിലവില്‍ വന്ന പേരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടുമായി ബന്ധപ്പെട്ട് പൊലിസ് കൈക്കൊള്ളേണ്ട നടപടികള്‍ 2010ല്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്. പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വയോജനങ്ങളുടെ വിവരങ്ങള്‍ സ്റ്റേഷനില്‍ സൂക്ഷിക്കണമെന്നും ഒറ്റയ്ക്കു താമസിക്കുന്നവരുടെ വിവരങ്ങള്‍ പ്രത്യേകമായി സൂക്ഷിക്കണം, പൊലിസ് സ്റ്റേഷന്റെ പ്രതിനിധി സന്നദ്ധ സംഘടനാപ്രവര്‍ത്തകരോടൊപ്പം മാസത്തിലൊരിക്കലെങ്കിലും അവരുടെ വീടുകളില്‍ സന്ദര്‍ശിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ഉന്നതതലത്തില്‍ യാതൊരു പരിശോധനയും നടക്കുന്നില്ല.

ഭൂരിപക്ഷം കേസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുകൂലമായ വിധിയാണ് ലഭിക്കുന്നത്. എന്നാല്‍ വിധി നടപ്പിലാക്കി കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ലെന്ന് സീനിയര്‍ സിറ്റിസണ്‍ സര്‍വിസ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍. അനന്തകൃഷ്ണന്‍ പറഞ്ഞു. വിധി നടപ്പിലാക്കി കിട്ടാന്‍ വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കേണ്ട സ്ഥിതിയാണുള്ളത്. വിധി അനുസരിച്ചുള്ള ജീവനാംശത്തുക ഈടാക്കി നല്‍കുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ചും മുതിര്‍ന്ന പൗരന്മാരെ വഴിയില്‍ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരേ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചും വ്യക്തമായ നിയമ വ്യവസ്ഥകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രൈബ്യൂണലായി പ്രവര്‍ത്തിക്കുന്ന ആര്‍.ഡി.ഒ മാര്‍ക്കാകട്ടെ റവന്യൂ ചുമതലകള്‍ക്കപ്പുറം സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, കാലവര്‍ഷക്കെടുതികള്‍ തുടങ്ങി ഒട്ടേറെ ഉത്തരവാദിത്തങ്ങളുള്ളതിനാല്‍ ട്രൈബ്യൂണലായി പ്രവര്‍ത്തിക്കാന്‍ മാത്രം ആര്‍.ഡി.ഒയ്ക്ക് തുല്യമായ തസ്തികയിലുള്ളവരെ നിയമിക്കണം, ഒന്നിലധികം പേരെ ട്രൈബ്യൂണലില്‍ അംഗമാക്കണം, ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനത്തിന് പ്രത്യേകം ജീവനക്കാരെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കൗണ്‍സില്‍ അംഗങ്ങള്‍ ഉന്നയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago