HOME
DETAILS
MAL
വയോമിത്രം പദ്ധതി: ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന്
backup
March 31 2017 | 23:03 PM
കല്‍പ്പറ്റ: വയോമിത്രം പദ്ധതി ഗ്രാമ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് സര്‍വിസ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ഇ.ജെ ഫ്രാന്‍സിന്റെ മൂന്നാം ചരമദിനമായ ഏപ്രില്‍ ആറിന് കല്‍പ്പറ്റയില്‍ അനുസ്മരണ സമ്മേളനം നടത്താനും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് എം.കെ മേരി അധ്യക്ഷയായി. എം അപ്പുകുട്ടി റിപ്പോര്‍ട്ടവതരിപ്പിച്ചു. എ രവീന്ദ്രന് നായര്‍, കെ.വി ഗോപാലന്, എ വിജയകുമാരി, സി കുട്ടപ്പന്, എം രാജന്, എ ബാലചന്ദ്രന്, ടി സെയ്തലവി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."