HOME
DETAILS

സൗദിയിൽ പ്രവിശ്യകൾ മാറി യാത്ര ചെയ്യാൻ ഓൺലൈൻ പെർമിറ്റിന്‌ അപേക്ഷിക്കാം

  
backup
April 04 2020 | 17:04 PM

saudi-online-permitt
റിയാദ്: പ്രവിശ്യകൾ മാറി സഞ്ചരിക്കാൻ ഓൺലൈൻ പെർമിറ്റ് അനുവദിക്കുന്ന സേവനം തുടങ്ങിയതായി പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു.  https://tanaqul.ecloud.sa/login എന്ന ലിങ്ക് വഴി 24 മണിക്കൂറും ഈ സേവനം ലഭ്യമാകുമെന്നും അപേക്ഷ പൂരിപ്പിക്കുന്നതോടൊപ്പം ആവശ്യമായ രേഖകൾ ഓൺലൈൻ വഴി അറ്റാച്ച് ചെയ്യണമെന്നും ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു.
 
കൊറോണ വ്യാപനം തടയുന്നതിന്‌ സഊദി അറേബ്യയിൽ കടുത്ത നിയന്ത്രണങ്ങളാണ്‌ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി രാജ്യത്തെ 13 പ്രവിശ്യകളും അടച്ചിട്ടുണ്ട്. ഈ സമയത്ത് പ്രവിശ്യകൾ വിട്ട് പോകുന്നതും പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.  ഇക്കാരണത്താൽ ചികിത്സയടക്കം അടിയന്തിര ആവശ്യങ്ങൾക്ക് പ്രവിശ്യകൾ മാറി യാത്ര ചെയ്യേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കിയാണ്‌ പൊതു സുരക്ഷാ വകുപ്പ് ഇത്തരമൊരു സേവനം ആരംഭിച്ചിരിക്കുന്നത്. സേവനം ആവശ്യമായ സ്വദേശി പൗരന്മാർ പേരും ഹവിയ്യ നമ്പറും മൊബൈൽ നമ്പറും രജിസ്റ്റർ ചെയ്യണം.
 
വിദേശികളാവട്ടെ പേരും ഇഖാമ നമ്പറും ഫോൺ നമ്പറും രജിസ്റ്റർ ചെയ്താണ്‌ പെർമിറ്റിന്‌ അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്ത ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പർ നൽകിയാൽ മാത്രമെ അപേക്ഷാ നടപടികൾ പൂർത്തിയാവുകയുള്ളൂ. അതെ സമയം മറ്റൊരു  പ്രവിശ്യയിലേക്ക് പോകേണ്ട അടിയന്തിര സാഹചര്യമെന്തെന്ന് പ്രത്യേക കോളത്തിൽ പരാമർശിക്കുകയും അതിന്റെ സാധൂകരിക്കുന്ന രേഖകൾ അതിൽ അറ്റാച്ച് ചെയ്യുകയും വേണം.
 
ഈ അപേക്ഷ കിട്ടിയാലുടൻ അപേക്ഷകർക്ക് ഇത് സംബന്ധമായ എസ്.എം.എസ് ലഭിക്കും.ഇതിന്‌ ശേഷം അപേക്ഷകന്റെ രേഖകൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയും ബോധ്യപ്പെട്ടാൽ അപേക്ഷ അംഗീകരിച്ചതായി വീണ്ടും എസ്.എം.എസ് വഴി സന്ദേശം നൽകുകയും ചെയ്യും. യാത്രാ സമയം, റൂട്ട് എന്നിവ ഇതിനോടൊപ്പം അപേക്ഷകനെ അറിയിക്കും. പൂർണ്ണമല്ലാത്ത അപേക്ഷകൾ പരിഗണിച്ചില്ലെങ്കിലും ആ വിവരം അപേക്ഷകനെ അറിയിക്കുമെന്നും പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago