മലിനീകരണത്തെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് യോഗം ചേര്‍ന്നു
അങ്കമാലി: നഗരസഭയിലെ ചമ്പന്നൂര്‍ വ്യവസായമേഖലയില്‍പ്പെട്ട വ്യവസായ സ്ഥാപനങ്ങള്‍ മറ്റ് വന്‍കിട സ്ഥാപനങ്ങളായ ടെല്‍ക്ക്, ഇന്‍കല്‍, കാന്‍കോര്‍ എന്നിവിടങ്ങളില്‍ നിന്നും ഉണ്ടാകുന്ന ജലവായു മലിനീകരണത്തെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി നഗരസഭയില്‍ പ്രത്യേക യോഗം ചേര്‍ന്നു.
ചമ്പന്നൂര്‍ വ്യവസായ മേഖലയിലെവ്യവസ്യായ സംരംഭകര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, പരസ്ഥിതി പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു യോഗം സംഘടിപ്പിച്ചത്.
വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഓടകളിലേയ്ക്കും സമീപപ്രദേശങ്ങളിലേയ്ക്കും ഒഴുകുന്ന മലിനജലവും ജൈവഅജൈവപ്ലാസ്റ്റിക് മാലിന്യങ്ങളും മൂലമുണ്ടാകുന്ന മലിനീകരണവും യോഗം പ്രേത്യേകം ചര്‍ച്ച ചെയ്തു. പരിഹാരമാര്‍ഗങ്ങളും നിര്‍ദേശിക്കപ്പെട്ടു.
നഗരസഭാ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെയും ഇതര സംസ്ഥാന തൊഴിലാളികളുടെയും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനും തീരുമാനിച്ചു. തുടര്‍നടപടികള്‍ക്കും മേല്‍നോട്ടത്തിനുമായി 21 അംഗ കമ്മിറ്റിയ്ക്കും രൂപം നല്‍കി. അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സന്‍ എം.എ. ഗ്രേസി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ ബിജു പൗലോസ്, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ സജി വര്‍ഗീസ്, രേഖ ശ്രീജേഷ്, ലില്ലി വര്‍ഗീസ്, എം.എസ് ഗിരീഷ്‌കുമാര്‍, കൗണ്‍സിലര്‍മാരായ അഡ്വ. സാജി ജോസഫ്, ബിനു ബി.അയ്യമ്പിള്ളി, ലീല സദാനന്ദന്‍, ഷോബി ജോര്‍ജ്, എം.എ. സുലോചന, എം.ജെ ബേബി, ബാസ്റ്റിന്‍ ഡി പാറയ്ക്കല്‍, വില്‍സണ്‍ മുണ്ടാടന്‍, ടി.ടി ദേവസിക്കുട്ടി, വര്‍ഗീസ് വെമ്പിളിയത്ത്, കെ.ആര്‍ സുബ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി ഭരതന്‍, വ്യവസായ ഓഫീസര്‍മാരായ എസ് സജി, സണ്ണി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി ശോഭ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുഹമ്മദ്, അങ്കമാലി എസ്.ഐ പി.എച്ച് സമീഷ്, നഗരസഭ എന്‍ജിനീയര്‍ ബാലചന്ദ്രന്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ കെ.എ എലിസബത്ത്, സിയാദ് എ അസീസ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ മാര്‍ട്ടിന്‍ ഗോപുരത്തിങ്കല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."