എന്‍.ഡി.എക്കെതിരേ ഒന്നിക്കുന്നവര്‍ ഉസാമയുടെ പിന്‍മുറക്കാരെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: എന്‍.ഡി.എക്കെതിരേ രൂപം കൊണ്ട പ്രതിപക്ഷ ഐക്യത്തെ ചീത്ത പറഞ്ഞ് കേന്ദ്രമന്ത്രി. കൊല്ലപ്പെട്ട ഭീകരന്‍ ഉസാമ ബിന്‍ ലാദന്റെ പിന്‍ഗാമികളാണ് സഖ്യരൂപീകരണവുമായി വന്നിരിക്കുന്നതെന്നാണ് ആക്ഷേപം. കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ്ങാണ് വിവാദ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. മാവോവാദികളും വര്‍ഗീയവാദികളും കമ്മ്യൂണിസ്റ്റുകളും ഉസാമവാദികളും എന്‍.ഡി.എക്കെതിരേ ഒന്നിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്
എന്‍.ഡി.എ സര്‍ക്കാരിനെതിരേ പല സംസ്ഥാനത്തും പ്രതിപക്ഷ കൂട്ടായ്മ രൂപം കൊണ്ടിരുന്നു. കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇത്തരം ഒരു ഐക്യം രൂപപ്പെട്ടത് വാര്‍ത്തയായിരുന്നു. ഇതിനെതിരേയാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് വിവാദ പ്രസ്താവന നടത്തിയത്. എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനത്തിന്റെ പ്രഭാവം സര്‍ക്കാരിനെതിരേ ഉയരുന്ന എല്ലാ ശക്തികളെയും അടിച്ചമര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."