HOME
DETAILS
MAL
കാട്ടാന ശല്യം; മേട്ടുപ്പാളയം ചുരത്തില്‍ ചക്ക വില്പനക്ക് വിലക്ക്
backup
March 31 2017 | 23:03 PM
ഗൂഡല്ലൂര്‍: കാട്ടാനശല്യത്തെ തുടര്‍ന്ന് മേട്ടുപ്പാളയം ചുരത്തില്‍ ചക്ക വില്പനക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി.
ചക്കയുടെ മണം പിടിച്ച് കാട്ടാനകള്‍ ചുരം റോഡിലേക്ക് ഇറങ്ങി വന്നാല്‍ വിനോദസഞ്ചാരികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ഭീഷണിയാകുമെന്നതിനാലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചുരത്തിന് പുറമേ നീലഗിരി ജില്ലയിലെ വനാതിര്‍ത്തി ഗ്രാമങ്ങളിലെ പ്ലാവുകളിലെ ചക്ക നശിപ്പിക്കാനും വനം വകുപ്പ് ഉത്തരവിട്ടിരുന്നു.
കടുത്തവേനലില്‍ കാടു വരണ്ടുണങ്ങിയതോടെ കുടിവെള്ളവും ഭക്ഷണവും തേടി കാട്ടാനകള്‍ കൂട്ടമായി ജനവാസ കേന്ദ്രങ്ങളിലെത്തുകയാണ്. തുടര്‍ന്നാണ് വനം വകുപ്പ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."