സ്‌കൂള്‍ പാഠ്യപദ്ധതി കാലോചിതമായി പൊളിച്ചെഴുതണം: പി.സി ജോര്‍ജ്
കോട്ടയം: ലോകോത്തര നിലവാരത്തിലേക്കും കാലഘട്ടത്തിന്റെ ആവശ്യകളിലേക്കുമായി സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പൊളിച്ചെഴുതണമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. മികച്ച അവസരങ്ങള്‍ ലഭ്യമാകാന്‍ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അവസരമൊരുക്കുന്ന വിദ്യാഭ്യാസ നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കണം.
സമ്പന്നരുടെ മക്കള്‍ മാത്രം മെച്ചപ്പെട്ട നിലയിലേക്ക് എത്തുന്ന നിലവിലെ സാഹചര്യങ്ങള്‍ക്ക് മാറ്റമുണ്ടാകണം.
ലോകത്തിന്റെ ആവശ്യത്തിനുസരിച്ച് ശാസ്ത്ര സാങ്കേതിക പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിലൂന്നുന്ന വിദ്യാഭ്യാസ നയത്തിന് സര്‍ക്കാര്‍ രൂപം കൊടുക്കണം.
ആധുനികലോകം ശാസ്ത്രം തെളിക്കുന്ന വഴികളിലൂടെയാണ് മുന്നേറുന്നത്. അവിടേക്ക് കൂടുതലാളുകളെ എത്തിക്കാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തിന്റെ പുരോഗതിക്കായി പ്രയത്‌നിക്കാനവര്‍ക്ക് കഴിയുമെന്നും വിപ്ലവകരമായ മാറ്റങ്ങള്‍ അതുവഴി സമൂഹത്തിലേക്ക് കടന്ന് വരുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. കേരള വിദ്യാര്‍ഥിപക്ഷം പ്രഥമ സംസ്ഥാന കമ്മറ്റിയോഗം കോട്ടയം റോട്ടറി ഓഡിറ്റോറിയത്തില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് അഖില്‍ മാടക്കല്‍ അധ്യക്ഷനായി. ആന്റണി മാര്‍ട്ടിന്‍,ഷോണ്‍ ജോര്‍ജ്,മാത്യു വേഗത്താനം,റിയാസ് പടിപ്പുരയ്ക്കല്‍ സ്‌കറിയ അലന്‍,റോഷന്‍ ബിനിയാമിന്‍, റ്റിനോ ആന്റോ,അഭിജിത്,മുഹമ്മദ് ഹുബൈബ് മലപ്പുറം, ഷ്ണുബിജി.ടി.ജോര്‍ജ് ,മഹേഷ് കുമാര്‍,വി.ആര്‍. നായര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."