വെള്ളിയാമറ്റം ഇനി ബാലസൗഹൃദ പഞ്ചായത്ത്
തൊടുപുഴ: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ തദ്ദേശസ്ഥാപനമായി പ്രഖ്യാപിച്ചു. ശിശുകേന്ദ്രീകൃതവും വിദ്യാര്‍ഥിസൗഹൃദവുമായ പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയതിനാണ് അംഗീകാരം.
അംഗന്‍വാടി കുട്ടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സ്കൂള്‍ തലത്തില്‍ നടത്തിയ അക്കാദമിക് മികവിനുള്ള പദ്ധതികള്‍ക്കുമാണ് അംഗീകാരം ലഭിച്ചത്.
പഞ്ചായത്ത് കേന്ദ്രമായ പന്നിമറ്റത്ത് നടന്ന വര്‍ണാഭമായ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റിന് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം മോനിച്ചന് ജനപ്രതിനിധികളായ വി. ജി മോഹനന്, മെര്‍ട്ടില്‍ മാത്യു, ടെസ്സിമോള്‍ മാത്യു, തങ്കമ്മ രാമന്, അനൂപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തില്‍ മികച്ച വിജയം നേടിയ കുട്ടികളെയും വിവിധ രംഗത്ത് മികവ് തെളിയിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.
സര്‍വീസില്‍ നിന്ന് വിരമിച്ച അംഗന്‍വാടി അദ്ധ്യാപകരായ ടി.ഐ ശാന്തകുമാരി, ടി.ടി മേരി എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. ലൈഫ് ഭവനപദ്ധതി രണ്ടാംഘട്ട പെര്‍മിറ്റ് വിതരണവും ബ്ലോക്ക് പ്രസിഡന്റ് നിര്‍വ്വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."