കായലത്ത് എള്ള് കൃഷിയുടെ വിളവെടുപ്പ്
മാവൂര്‍: കായലം പള്ളിത്താഴത്തെ അങ്ങാടിയോട് ചേര്‍ന്ന് കിടക്കുന്ന ഒന്നരയേക്കര്‍ നെല്‍വയലില്‍ ആദ്യമായി എള്ള് കൃഷിയിറക്കിയപ്പോള്‍ കര്‍ഷകരുടെ മനം നിറഞ്ഞ വിളവെടുപ്പ്. കായലം നൂഞ്ഞാറ്റില്‍ മുഹമ്മദ് കോയ, പെരുമണ്ണ ആറങ്ങാളി മീത്തല്‍ മരക്കാര്‍ ഹാജി എന്നിവര്‍ ചേര്‍ന്നാണ് കൃഷിയിറക്കിയത്.
ഒന്നര ലക്ഷം രൂപയോളം ചെലവഴിച്ചാണ് കൃഷിയിറക്കിയതെന്നും ലാഭനഷ്ടക്കണക്കുകള്‍ നോക്കുന്നതിനപ്പുറം മലബാര്‍ മേഖലയില്‍ അന്യം നിന്ന് പോകുന്ന എള്ള് കൃഷിയെ തിരിച്ച് കൊണ്ട് വരാനുള്ള ഒരു എളിയ ശ്രമമാണ് ഇതിന്റെ പിന്നിലുള്ളതെന്നും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞദിവസം നടന്ന കൊയ്ത്തുത്സവം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ ജുമൈല, വാര്‍ഡ് മെമ്പര്‍ അപ്പു, മുഹമ്മദ് കോയ കായലം, ഇ.സി മുഹമ്മദ്,സി.കെ ഫസീല, മാങ്ങാട്ട് മുസ്തഫ, ടിഅബുബക്കര്‍, ഇ.കെ അബ്ദുല്‍ ഖാദര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."