HOME
DETAILS

കഥ അതിന്റെ ശക്തമായ അവസ്ഥയിലാണിപ്പോള്‍ സഞ്ചരിക്കുന്നത്

  
backup
April 05 2020 | 01:04 AM

interview

ചെറിയ ചെറിയ കഥാപരിസരങ്ങളില്‍, അല്ലെങ്കില്‍ വളരെ കുറച്ച് കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി, വളരെ വലിയ ആശയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു തരം സമീപനമാണ് കഥകളില്‍ വായിക്കാന്‍ കഴിയുന്നത്? ദൈവക്കളിയിലെ ആന്റപ്പനും ദൈവവുമെന്ന രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തില്‍, ലോകത്തെവിടെയുമുള്ള മനുഷ്യന് ചോദിക്കാന്‍ മനസില്‍ കരുതിയിട്ടുള്ള ചില ചോദ്യങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. പോര്‍ച്ചുഗീസ് എഴുത്തുകാരനായ ഷൂസെ സരമാഗുവിലെ കായേന്‍ എന്ന നോവലിലെ, കായേന്‍ എന്ന പ്രധാന കഥാപാത്രത്തെക്കൊണ്ട്, വലിയ ഒരു ഫ്രെയിമില്‍, വളരെയധികം കഥാപാത്രങ്ങളോടു കൂടി, ദൈവത്തിന്റെ പ്രവൃത്തികളെ ചോദ്യം ചെയ്യിക്കുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ആശയം, വായനക്കാരനുമായി സംവദിക്കുന്ന സാഹിത്യമാണ് യഥാര്‍ഥ സാഹിത്യം. അതില്‍ കഥാപാത്രങ്ങളുടെ എണ്ണമോ ദൈര്‍ഘ്യമോ രണ്ടാമത്തെ ഘടകം മാത്രമേ ആകുന്നുള്ളൂ എന്നു പറഞ്ഞാല്‍?

ദൈവത്തോടുള്ള ആരാധന ഉടലെടുത്ത കാലത്തു തന്നെ, ദൈവത്തെ ചോദ്യംചെയ്യുന്ന പ്രവണതയും ആരംഭിച്ചിരിക്കാമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതിനു കാരണം അടിസ്ഥാനപരമായി എല്ലാ മനുഷ്യരും, വളരെയധികം ജിജ്ഞാസയുള്ള ജീവികള്‍ എന്നതുതന്നെയാണ്. ദൈവക്കളി എന്ന കഥയില്‍ ചോദ്യം ചെയ്യലുകള്‍ക്കല്ല, മറിച്ച് അതിന്റെ കണ്‍ക്ലൂഷനിലാണ് പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചത്. അത് കഥയുടെ അവസാനം, ദൈവം, തന്നെ വിചാരണ ചെയ്യാന്‍ വരുന്ന സൃഷ്ടികളെ പേടിച്ച്, 'ആന്റപ്പനാണ് ദൈവം' എന്ന് പറഞ്ഞു കൂറുമാറുകയാണ്. അതുകൊണ്ടുതന്നെ ആളുകള്‍ കൊല്ലുന്നത്, അവര്‍ ഉണ്ടെന്നു കരുതുന്ന അവരുടെ ദൈവത്തെയാണ്.
എന്നാല്‍ ദൈവമോ? ദൈവം ആ ഒരവസരത്തിലൂടെ ഇല്ലാതെയാക്കുന്നത് ആന്റപ്പനേയാണ്. പക്ഷേ ഒടുവില്‍ തങ്ങളോട് ജനാധിപത്യപരമായി പെരുമാറാത്ത ദൈവത്തെ (ആന്റപ്പനെ) കൊന്നെന്ന അവകാശവാദത്തില്‍ വലിയൊരു ആള്‍ക്കൂട്ടം ആര്‍മാദിക്കുമ്പോള്‍, സ്വന്തം മരണാഘോഷത്തിലെന്ന പോലെ, ദൈവത്തിനും പങ്കെടുക്കേണ്ടിവരികയാണ്. അത്തരമൊരു അവസ്ഥയിലാണ് ദൈവക്കളി അവസാനിക്കുന്നത്. ദൈവക്കളിയില്‍ വലിയൊരു ജനക്കൂട്ടമുണ്ട്. കഥാപാത്രങ്ങളുടെ എണ്ണമോ, പറച്ചിലിന്റെ ദൈര്‍ഘ്യമോ ഒരു കഥയെ ശ്രേഷ്ഠമാക്കും എന്നുള്ള വിചാരമൊന്നും എനിക്കില്ല. അനുഭവിപ്പിക്കുക എന്നതാണ് എല്ലാ കലകളുടെയും അടിസ്ഥാനം. നമുക്ക് പറയാന്‍ ഒരു കഥ വേണം. നന്നായി അനുഭവിപ്പിക്കുന്ന രീതിയില്‍ പറയുകയും വേണം. അത്രയേ ഉള്ളൂ.

വായന സന്തോഷം നല്‍കുന്നു എന്ന് പറയുമ്പോള്‍ തന്നെ പുനര്‍വായന നല്‍കുന്ന സന്തോഷങ്ങളെക്കുറിച്ചും പലരും പറയാറുണ്ട്. വീണ്ടും വീണ്ടും വായിക്കണമെന്ന് തോന്നുന്നതോ, എത്രയോ തവണ വായിച്ചാലും മടുക്കാത്തതോ ആയ പുസ്തകങ്ങളെയാണ് 'ക്ലാസിക്' എന്ന് വിശേഷിപ്പിക്കേണ്ടത് എന്ന് പറയുന്നവരും ഉണ്ട്. ഒന്നിലധികം തവണ വായിച്ചിട്ടുള്ള പുസ്തകങ്ങള്‍ ഉണ്ടോ? അതിനെക്കുറിച്ച് ഒന്ന് പറയാമോ?

അങ്ങനെ ആവേശപ്പെട്ട് വീണ്ടും വീണ്ടും വായിച്ച പുസ്തകങ്ങള്‍ ഒന്നുമില്ല. വായിച്ചു മറന്നുപോയി എന്ന് തോന്നിയ ചില പുസ്തകങ്ങള്‍ വീണ്ടുമെടുത്തു വായിച്ചിട്ടുണ്ട്. വായിക്കുമ്പോള്‍ ഏറെ ആകര്‍ഷിക്കുന്നത്, അതിലെ ചിന്തകളാണ്. അതില്‍ വിസ്മയിക്കപ്പെടാനാണ് എനിക്കിഷ്ടം. ഭാഷയുടെ സൗന്ദര്യത്തിനപ്പുറത്തേക്ക്, ഠവീൗഴവ േഎന്നത് എന്നും നിലനില്‍ക്കും. അത് കാലത്തിനനുസരിച്ചും, പ്രതലത്തിനനുസരിച്ചുമെല്ലാം മാറിക്കൊണ്ടേയിരിക്കും.

ബാഹ്യ പ്രകൃതികള്‍ കൊണ്ട് കൃതി മനോഹരമായിരിക്കും എന്ന് വായനക്കാരനെ ധരിപ്പിക്കാന്‍ പോരുന്ന സങ്കേതങ്ങള്‍ ഇന്ന് നിലവിലുണ്ട്. പുസ്തകങ്ങളുടെ പേരിടുന്നതില്‍ തുടങ്ങി, ഭംഗിയുള്ള പുറംചട്ട, ക്ലാസിക് എന്നുള്‍പ്പെടെയുള്ള പരസ്യ വാചകങ്ങള്‍, പുസ്തക പ്രകാശന ചടങ്ങുകള്‍, വാനോളം പുകഴ്ത്തുന്ന അവതാരികകള്‍, ബ്ലര്‍ബുകള്‍ തുടങ്ങിയ എല്ലാംതന്നെ വാണിജ്യപരമായ ലക്ഷ്യമായോ, വായനക്കാരനെ ആകര്‍ഷിക്കാനുള്ള തന്ത്രം എന്നിവ മാത്രമായോ വലിയ രീതിയില്‍ ഉപയോഗപ്പെടുത്തുന്ന കുറെയേറെ പുസ്തകങ്ങള്‍ ഇന്ന് വിപണിയിലിറങ്ങുകയും വായനക്കാരെ നിരാശപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞാല്‍ യോജിക്കുമോ?

പുസ്തകം അനുവാചകരില്‍ എത്തിക്കഴിഞ്ഞാല്‍ എഴുത്തുകാരന് പിന്നെ അതിനുമുകളില്‍ കാര്യമായി ഒന്നും ചെയ്യാനില്ല. പുസ്തകം ഇറക്കുമ്പോള്‍ കണ്ടന്റില്‍ അല്ലാതെ പ്രയോഗിക്കുന്ന എല്ലാ സാധ്യതകളും പുറത്തുനിന്നുള്ളവയാണ്. അത് ചലനത്തിനാവശ്യമായ ഊര്‍ജ്ജം എന്ന് വേണമെങ്കില്‍ പറയാം. പുറത്തു നിന്നുള്ള അത്തരം എല്ലാ ഘടകങ്ങള്‍ക്കും, പുസ്തകമിറങ്ങുന്നതുവരെയേ ആയുസുണ്ടാകൂ. മോടിപിടിപ്പിച്ച് വീട് ഉണ്ടായിട്ടുമാത്രം കാര്യമുണ്ടോ? അതിനുള്ളിലെ ആളുകളുടെ സ്വഭാവം കൂടി ഹൃദ്യമായി അനുഭവപ്പെട്ടാല്‍ മാത്രമല്ലേ, നമ്മള്‍ ആ വീടിനെക്കുറിച്ച് പിന്നീട് എപ്പോഴെങ്കിലും പറയൂ? കെട്ടും മട്ടും പരസ്യവുമൊക്കെ പുസ്തകത്തിന് ആവശ്യം തന്നെയാണ്, സംശയമില്ല. പക്ഷെ, പുസ്തകത്തിന്റെ നിലനില്‍പ്പ്, ഉള്ളടക്കത്ത ആശ്രയിച്ചിരിക്കും. വായിച്ചു കഴിഞ്ഞ ശേഷമുള്ള നിരാശ എന്നത് ചിലപ്പോള്‍ വലിയ രീതിയില്‍ വന്ന പുസ്തകത്തിനും, നിശബ്ദമായി വന്ന പുസ്തകത്തിനും ഒക്കെ സംഭവിക്കില്ലേ? അങ്ങനെ സാമാന്യവല്‍ക്കരിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.

2000ത്തിനു ശേഷം, മലയാള സാഹിത്യത്തില്‍ ഉണ്ടായിട്ടുള്ള ചെറുകഥകള്‍, അതേവരെ തുടര്‍ന്നു പോന്നിരുന്ന സാമ്പ്രദായിക രീതികളെ പുറംതള്ളാന്‍ തയ്യാറായിട്ടുണ്ടെന്നാണ് തോന്നുന്നത്. ബി. മുരളി, കെ.ആര്‍ മീര, സിതാര, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവരുടെ കഥകള്‍, പുതിയൊരു ആസ്വാദനതലം സൃഷ്ടിച്ചു എന്ന് തന്നെ പറയാം. അവിടെ നിന്നും അജിജേഷ് ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ തലമുറയിലെ ചെറുകഥാകൃത്തുക്കളെ നീരിക്ഷിക്കുമ്പോള്‍, 2020 ല്‍ മലയാള ചെറുകഥ വഹിക്കുന്ന ഒരു ആസ്വാദന മണ്ഡലത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

കഥ അതിന്റെ ഏറ്റവും ശക്തമായ അവസ്ഥയില്‍ സഞ്ചരിക്കുന്ന കാലഘട്ടമാണ് ഇതെന്ന് നിസംശയം പറയാം. എല്ലാ തലത്തില്‍ പെട്ട ആളുകളും കഥകളിലൂടെ അടയാളപ്പെടുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്. മാത്രവുമല്ല, നന്നായി കഥ പറയാന്‍ കഴിവുള്ളവര്‍ വന്നുകൊണ്ടേയിരിക്കുന്നു. കഥയുടെ ക്യാന്‍വാസ് വലുതായി, പറച്ചിലിന്റെ വേഗം കൂടി, വിഷയവൈവിധ്യങ്ങളുണ്ടായി, പറയാനുള്ള ചങ്കൂറ്റം വര്‍ധിച്ചു. അങ്ങനെയങ്ങനെ ഒരുപാട് ദൂരം, പുതിയ കഥ മുന്നോട്ടു പോയി. ഭാഷ കൊണ്ട് അലങ്കരിച്ച് കഥപറയുന്ന കാലത്തുനിന്നും റിയലിസത്തിലോട്ട് കഥ പതുക്കെ വളരുകയും ചെയ്യുന്നുണ്ട്. വളരെ പോസിറ്റീവ് ആയിട്ടുള്ള മാറ്റമാണിത്. കഥപറച്ചില്‍ ഇനിയും റിയലിസ്റ്റിക്കായി മാറും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

പുതിയ എഴുത്തുകള്‍?

പുതിയ നോവലിന്റെ എഴുത്തിലാണ്. അതിനിടയില്‍ കഥകള്‍ എഴുതാന്‍ ആഗ്രഹമുണ്ട്. ആദ്യ നോവലായ 'ഏഴാം പതിപ്പ്'ന്റെ ആദ്യ പ്രതിയും, പുതിയ കഥാസമാഹാരവും രണ്ടാമത്തെ നോവലായ അതിരഴിസൂത്രവും ഈ വര്‍ഷം പുസ്തകമായി വരുമെന്ന് പ്രതീക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  24 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  27 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago