കായിക ഉപകരണ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കോര്‍പറേഷന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് കായിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി മീഞ്ചന്ത ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മീഞ്ചന്ത സ്‌കൂളിന് ജമ്പിങ് മാറ്റ്, ഹൈജമ്പ്, പോള്‍വാള്‍ട്ട ് ഉപകരണങ്ങള്‍, ഹോക്കി സ്റ്റിക്കുകള്‍ എന്നിവ വിതരണം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് കായിക പഠനത്തിലുള്‍പ്പെടെയുള്ള സമഗ്ര വികസനമാണ് വേണ്ടതെന്ന് മേയര്‍ പറഞ്ഞു.
എല്ലാ നിലയ്ക്കും മികവിന്റെ കേന്ദ്രങ്ങളായി വിദ്യാലയങ്ങളെ മാറ്റണം. അതിനാവശ്യമായ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. കോര്‍പറേഷന്‍ പുതിയ സാമ്പത്തിക വര്‍ഷം 10 കോടി രൂപ വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവെച്ചിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.
ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് അധ്യക്ഷയായി. കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, നജ്മ കെ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജീത വി.ജി, പ്രിന്‍സിപ്പല്‍ പ്രദിപ കെ.സി, പി.ടി.എ പ്രസിഡന്റ് സുരേഷ്ബാബു പി.എം, സ്റ്റാഫ് സെക്രട്ടറി മോഹനന്‍ എം.പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാഭ്യാസ-കായിക സ്ഥിരം സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും സമഗ്ര വിദ്യാഭ്യാസ പദ്ധതി കോ ഓഡിനേറ്റര്‍ വി.പി രാജീവന്‍ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."