മാലിന്യങ്ങളെ നാടുകടത്താന്‍ ജനമൊന്നിച്ചു
മാവൂര്‍: ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിവരുന്ന ശുചിത്വ ഗ്രാമം പദ്ധതി മാമ്പൂവിന്റെ ഒന്നാം ഘട്ടമായി വീടുകളിലും പരിസരങ്ങളിലും സ്ഥാപനങ്ങളിലും അജൈവ-ഖരമാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്തു. ജനപങ്കാളിത്തതോടെയും വിപുലമായ ഒരുക്കങ്ങളോടെയുമാണ് മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞം നടന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച വീടുകളിലും പരിസരങ്ങളിലുമുള്ള മാലിന്യങ്ങള്‍ അതത് വീട്ടുകാര്‍ തന്നെ ചാക്കിലാക്കി അയല്‍സഭ നിശ്ചയിച്ച സ്ഥലത്ത് എത്തിച്ച് നല്‍കുകയായിരുന്നു. ചാക്ക് ഒന്നിന് ഇരുപത് രൂപയും സ്ഥാപനങ്ങളില്‍ നിന്ന് മുപ്പതു രൂപയുമാണ് ഈടാക്കിയത്. 18 വാര്‍ഡുകളില്‍ നിന്നായി സംഭരിച്ച അജൈവ മാലിന്യങ്ങള്‍ പുനരുപയോഗ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് പഞ്ചായത്ത് ഓഫിസ് പരിസരത്ത്പഞ്ചായത്ത് പ്രസിഡന്റ് സി.മുനീറത്ത് നിര്‍വഹിച്ചു. ഓരോ വീട്ടില്‍ നിന്നും ശരാശരി രണ്ട് ചാക്ക് മാലിന്യങ്ങളാണ് ശേഖരണ കേന്ദ്രത്തിലെത്തിയത്.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ് അധ്യക്ഷനായി. സെക്രട്ടറി എം.എ റഷീദ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.ഉസ്മാന്‍, വാസന്തി വിജയന്‍, കവിതാഭായ്, അബ്ദുള്‍ അസീസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യുഎ. ഗഫൂര്‍, സുധ, സാജിതപാലിശ്ശേരി, ഉണ്ണികൃഷ്ണന്‍, മൈമൂനകടുങ്ങാഞ്ചേരി, ജയശ്രീദിവ്യപ്രകാശ്, അനൂപ്, സുബൈദകണ്ണാറ, സുരേഷ് പുതുക്കുടി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."