HOME
DETAILS
MAL
മലപ്പുറം ചെമ്മാട് സ്വദേശി റിയാദിൽ നിര്യാതനായി
backup
April 05 2020 | 02:04 AM
റിയാദ്: പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നടമ്മൽ പുതിയകത്ത് സഫ് വാനാ(41)ണ് റിയാദ് സൗദി ജർമ്മൻ ആശുപത്രിയിൽ വെച്ച് ശനിയാഴ്ച രാത്രി 9.30 ഓടെ മരിച്ചത്. പത്ത് ദിവസത്തോളമായി പനി ബാധിച്ച സഫ് വാൻ കഴിഞ്ഞ 5 ദിവസമായി പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഖമറുന്നീസ ഒരു മാസം മുമ്പാണ് സന്ദർശക വിസയിൽ റിയാദിലെത്തിയത്. പരേതരായ കെ.എൻ.പി മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അസീസ്, ശംസുദ്ദീൻ, അബ്ദുസ്സലാം, ഇല്യാസ്, മുസ്തഫ, റിസ് വാൻ (ദുബൈ), ലുഖ്മാൻ (ഖുൻഫുദ), സൈഫുന്നീസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."