HOME
DETAILS

േെതാട്ടങ്ങള്‍ തുറക്കാം; അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രവേശനമില്ല

  
backup
April 05 2020 | 02:04 AM

%e0%b5%87%e0%b5%86%e0%b4%a4%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%82

 


സ്വന്തം ലേഖകന്‍
കോട്ടയം: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന തോട്ടങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി. അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്ക് തോട്ടങ്ങളില്‍ പ്രവേശനമില്ല. സംസ്ഥാനത്തെ തേയില, ഏലം, കാപ്പി, എണ്ണപ്പന, കശുവണ്ടി തോട്ടങ്ങള്‍ക്കാണ് കര്‍ശന നിയന്ത്രണങ്ങളോടെ ഭാഗികമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. വിളവെടുപ്പ് നടക്കേണ്ട സമയത്ത് തോട്ടങ്ങള്‍ ഒന്നാകെ അടഞ്ഞുകിടക്കുന്നതിനാല്‍ വലിയ നഷ്ടമാണ് സംഭവിക്കുന്നത്. വിളവ് നഷ്ടത്തിലൂടെ ഉണ്ടാകുന്ന സാമ്പത്തികമായ തിരിച്ചടി തോട്ടംമേഖലയുടെ നിലനില്‍പ്പിന് തന്നെ കടുത്ത ഭീഷണിയാകുമെന്നതിനാലാണ് ലോക്ക് ഡൗണില്‍ ഇളവുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലായതോടെ തോട്ടങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരുന്നു. വിളവെടുപ്പും സംഭരണവും സംസ്‌കരണവും ജലസേചനവും ഉള്‍പ്പെടെ നിലച്ചു. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതും കടുത്ത പ്രതിസന്ധിയാണ് തോട്ടം മേഖലക്ക് സമ്മാനിച്ചത്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഇളവുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ പുറത്തുനിന്നുള്ള തൊഴിലാളികളെ തോട്ടങ്ങളില്‍ ജോലിക്ക് നിയോഗിക്കാനാവില്ല.
നിലവില്‍ ലയങ്ങളില്‍ താമസിക്കുന്നവരല്ലാതെ പുറത്തുനിന്നുള്ളവരെ ജോലി സ്ഥലങ്ങളിലേക്ക് പ്രവേശിപ്പിക്കരുത്. തേയില കൊളുന്ത് നുള്ളിയെടുക്കാനും സംസ്‌കരണത്തിനായി ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാനും മാത്രമാണ് അനുമതി. കൊളുന്ത് നുള്ളുന്നതിന് അര ഏക്കറിന് ഒരാള്‍ എന്ന നിലയില്‍ മാത്രമേ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാവൂ. കൊളുന്ത് തൂക്കുന്ന ഇടങ്ങളില്‍ തൊഴിലാളികള്‍ തമ്മില്‍ എട്ടടി അകലം പാലിച്ചിരിക്കണം. മസ്റ്ററിങ് പൂര്‍ണമായും ഒഴിവാക്കണം. ഫാക്ടറിയില്‍ നിന്ന് തേയില വെയര്‍ഹൗസിലേക്ക് കൊണ്ടുപോകുന്നതിനു മാത്രമായി വാഹനം ഉപയോഗിക്കാം. ഏലത്തോട്ടങ്ങളിലാവട്ടെ ജലസേചനവും അത്യാവശ്യ കീടനാശിനി പ്രയോഗവും നടത്താം. വിളവെടുപ്പ് അനുവദിച്ചിട്ടില്ല. ഒരു ഏക്കറില്‍ ഒരു തൊഴിലാളിയെ മാത്രം ജോലിക്ക് നിയോഗിക്കാനാണ് അനുമതി. കാപ്പിത്തോട്ടങ്ങളില്‍ ജലസേചനത്തിനും കീടനാശിനി പ്രയോഗത്തിനും മാത്രമാണ് അനുമതി.
എണ്ണപ്പന കുരു വിളവെടുക്കുന്നതിനൊപ്പം തോട്ടങ്ങളില്‍ തന്നെയുള്ള ഫാക്ടറികളില്‍ മാത്രമേ സംസ്‌കരിക്കാവൂ. 15 ഏക്കറിന് നാലുപേര്‍ എന്ന നിലയില്‍ തൊഴിലാളികളെ നിയോഗിക്കാം. കശുവണ്ടി മേഖലയിലും കടുത്ത നിയന്ത്രണത്തോടെയാണ് ഇളവ്. തോട്ടങ്ങളില്‍ നിന്ന് കശുവണ്ടി ശേഖരിക്കുന്നതിനൊപ്പം അവ യാര്‍ഡുകളില്‍ എത്തിക്കാനാണ് അനുമതി. ഒരു ഹെക്ടറിന് ഒരു തൊഴിലാളിയെ മാത്രമേ നിയോഗിക്കാന്‍ കഴിയൂ. ഗ്രാമ്പൂ വിളവെടുപ്പിനാവട്ടെ ഒരു ഏക്കറിന് മൂന്ന് തൊഴിലാളികളെ നിയോഗിക്കാം.
ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഈ നിര്‍ദേശങ്ങള്‍ക്ക് പുറമെ, കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സുരക്ഷാമാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം.
തുറന്നുപ്രവര്‍ത്തിക്കുന്ന തോട്ടങ്ങളില്‍ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവും കൊവിഡ് 19 മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചു പ്രവര്‍ത്തിച്ചാല്‍ തോട്ടങ്ങളുടെ പ്രവര്‍ത്തനം തടയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago