വ്യവസായ സെമിനാര്‍ മൂന്നിന് കൊടുവള്ളിയില്‍
കൊടുവള്ളി: എന്റെ മണ്ഡലം നന്മയുടെ മണ്ഡലം സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി വ്യവസായ ഗ്രൂപ്പില്‍ രൂപവത്ക്കരിച്ചിട്ടുള്ള നന്മ ഇന്‍ഡസ്ട്രീസ് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംരഭകര്‍ക്ക് ഒരു വഴികാട്ടി എന്ന പേരില്‍ ഏപ്രില്‍ മൂന്നിന് രാവിലെ 10 മുതല്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വ്യവസായ സെമിനാര്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യവസായ മേഖലയില്‍ സംരഭങ്ങള്‍ തുടങ്ങുന്നവര്‍ക്കും നിലവില്‍ സംരഭങ്ങള്‍ തുടങ്ങിയവര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ ഏജന്‍സികളിലൂടെ നടപ്പാക്കുന്ന പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കുകയും അവ സംരഭകരില്‍ എത്തിക്കുകയുമാണ് സെമിനാറുകൊ@ണ്ട് ലക്ഷ്യമിടുന്നത്.
യുവതി യുവാക്കള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, എസ്.സി, എസ്.ടി, വികലാംഗര്‍, സര്‍വിസില്‍ നിന്ന് പിരിഞ്ഞവര്‍, സാങ്കേതിക ബിരുദധാരികള്‍, പരമ്പരാഗത തൊഴിലാളികള്‍, പ്രവാസികള്‍ തുടങ്ങിയവര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് 9142722266 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ എന്‍.ഐ.പി.സി ചെയര്‍മാന്‍ സജി മണിമല, കണ്‍വീനര്‍ അസീസ് അവേലം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."