അരൂര്‍ വില്ലേജ് ഓഫിസ് അപകടാവസ്ഥയില്‍
അരൂര്‍: നിത്യേന നൂറുകണക്കിന് ആളുകള്‍ വന്നു പോകുന്ന അരൂര്‍ വില്ലേജ് ഓഫീസ് അപകടാവസ്ഥയില്‍. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടും ഇതുവരെയും നടപടിയൊന്നും എടുത്തിട്ടില്ല. രണ്ട് മുറികളുടെ വാര്‍ക്ക കമ്പികള്‍ തുരുമ്പിച്ച് മേല്‍തട്ട് അടര്‍ന്ന് വീണുകൊണ്ടിരിക്കുകയാണ്. ജീവനക്കാര്‍ ഇരിക്കുന്നതും വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസില്‍ എത്തുന്നവരും ഇതിനു താഴെയായാണ് നില്‍ക്കുന്നത്.
മഴക്കാലം കൂടിയായതിനാല്‍ കമ്പികള്‍ തുരുമ്പിച്ച് വാര്‍ക്ക പാളികള്‍ ഏതുനിമിഷവും അടര്‍ന്നു വീഴാമെന്ന അവസ്ഥയിലാണ്. മാറി മാറി വന്ന വില്ലേജ് ഓഫീസര്‍മാര്‍ മേലധികാരികളെ അറിയിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
അധികാരികളുടെ കണ്ണ് തുറക്കണമെങ്കില്‍ ഒരു വലിയ ദുരന്തം ഉണ്ടാകേണ്ട അവസ്ഥയാണ്. ഒരു വില്ലേജ് ഓഫീസര്‍, ഒരു സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍, രണ്ട് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍, ഒരു പിയൂണ്‍ ഉള്‍പ്പടെ അഞ്ച് പേരാണ് ജോലി ചെയ്യുന്നത്.
ഒന്നര വര്‍ഷത്തിനു മേലായി വില്ലേജ് ഓഫിസ് ഈ അവസ്ഥയിലായിട്ട്. ദേശീയപാത വികസിപ്പിക്കുന്നതിനു നടപടി തുടങ്ങിയതിനാല്‍ നിലവിലുള്ള സ്ഥലം അക്വയര്‍ ചെയ്യുന്നതിനാലാണ് കെട്ടിടത്തിന്റെ അറ്റകുറ്റപണി നടത്താത്തതെന്ന് പറയുന്നു.
പുതിയ സ്ഥലം കണ്ടെത്തി കൊടുത്താല്‍ പുതിയ ഡിജിറ്റല്‍ വില്ലേജ് ഓഫീസ് നിര്‍മ്മിച്ചു നല്‍കാമെന്ന മറുപടിയാണ് ലഭിച്ചുള്ളത്. ആരൂര്‍ പഞ്ചായത്തിലെ ഇരുപത്തിരണ്ട് വാര്‍ഡുകളില്‍ നിന്നുള്ള അന്‍പതിനായിരത്തോളം ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്താറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."