മൊറട്ടോറിയം നിലവില്‍വന്നിട്ടും ജീവനക്കാരുടെ വായ്പാ ഗഡു തിരിച്ചുപിടിച്ച് സര്‍ക്കാര്‍
തിരുവല്ല: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് മൂന്നു മാസം മൊറട്ടോറിയം പ്രഖ്യാപിച്ച ആര്‍.ബി.ഐ ഉത്തരവ് സര്‍ക്കാര്‍ അട്ടിമറിച്ചു.
സര്‍ക്കാര്‍ നേരിട്ട് ലഭ്യമാക്കിയിരുന്ന ഭവന വായ്പ അടക്കമുള്ളവയുടെ മാര്‍ച്ച് മാസത്തെ ഗഡു ആര്‍.ബി.ഐ ഉത്തരവ് മറികടന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു ഈടാക്കി. ഇതേത്തുടര്‍ന്ന് നിരവധി ജീവനക്കാര്‍ക്കാണ് മൊറട്ടോറിയത്തിന്റെ ആശ്വാസം കിട്ടാതെപോയത്. ഈ സാഹചര്യത്തില്‍ സാലറി ചലഞ്ചുകൂടി നടപ്പാക്കിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം ജീവനക്കാര്‍. മൊറട്ടോറിയം അനുവദിക്കാന്‍ സ്വകാര്യ ബാങ്കുകള്‍പോലും തയാറായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
മാര്‍ച്ച് മുതല്‍ മൂന്നുമാസത്തെ മൊറട്ടോറിയമാണ് ആര്‍.ബി.ഐ എല്ലാ വായ്പകള്‍ക്കും പ്രഖ്യാപിച്ചത്. ഇതില്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ലഭ്യമാക്കിയ ഹൗസ് ബില്‍ഡിങ് അഡ്വാന്‍സ് (എച്ച്.ബി.എ) പോലുള്ള ഭവന വായ്പകളും ഉള്‍പ്പെടും. എന്നാല്‍ എച്ച്.ബി.എയുടെ മാര്‍ച്ചിലെ ഗഡു മുന്‍മാസങ്ങളിലെപ്പോലെതന്നെ ഈടാക്കി. അതിനുശേഷമുള്ള ബാക്കി തുകയാണ് ഇത്തവണ ശമ്പളമായി കിട്ടിയിരിക്കുന്നത്. ആര്‍.ബി.ഐ ഉത്തരവ് സംബന്ധിച്ച് ധന വകുപ്പിനുള്ള അവ്യക്തതയാണത്രേ ഇതിനു കാരണം. 2018 വരെയാണ് എച്ച്.ബി.എ സര്‍ക്കാര്‍ നേരിട്ട് ലഭ്യമാക്കിയത്.
അതിനാല്‍ അക്കാലയളവിനുള്ളില്‍ വായ്പയെടുത്ത എല്ലാ ജീവനക്കാരുടെയും ഗഡു ഇത്തവണയും സര്‍ക്കാര്‍ ഈടാക്കിയിട്ടുണ്ട്. ഇത് ആര്‍.ബി.ഐ ഉത്തരവിന് വിരുദ്ധമാണെന്നാണ് വിലയിരുത്തല്‍. ഇതോടെ രണ്ടിലധികം വായ്പകളും മറ്റു ബാധ്യതകളുമുള്ള ജീവനക്കാരുടെ ആശങ്ക വര്‍ധിച്ചിരിക്കയാണ്. മാര്‍ച്ചു മാസത്തില്‍ യാതൊരു കുറവുമില്ലാതെ ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാര്‍. അതുവഴി ഏപ്രില്‍, മെയ് മാസങ്ങളില്‍ വരാനിരിക്കുന്ന കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളെ നേരിടാമെന്ന കണക്കുകൂട്ടലും ഇതോടെ പാളി. അതിനിടെ പൊലിസ്, ആരോഗ്യം അടക്കമുള്ള അവശ്യ വകുപ്പുകളിലെ ജീവനക്കാര്‍ക്കെങ്കിലും മൊറട്ടോറിയം അനുവദിക്കേണ്ടിയിരുന്നു എന്നും അഭിപ്രായമുയരുന്നുണ്ട്. തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."