മരണത്തിന് കീഴടങ്ങി 'ബ്രിട്ടന്റെ മാലാഖ'
ലണ്ടന്‍: 15 വര്‍ഷം അവര്‍ ആശുപത്രിയിലെ തൂപ്പുകാരിയായിരുന്നു. അവിടത്തെ ജോലിക്കിടയില്‍ തന്റെ ജീവിത ലക്ഷ്യം സാധ്യമാക്കി നഴ്സായി.
ഒടുവില്‍ അവര്‍ കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങി. അരീമ നസ്റീന് എന്ന നഴ്സിന്റെ മരണത്തില്‍ ബ്രിട്ടനില്‍ വലിയ അനുശോചനമാണുണ്ടാകുന്നത്.
കൊവിഡ് ബാധിച്ച് ബ്രിട്ടനില്‍ മരണപ്പെടുന്ന രണ്ടാമത്തെ നഴ്സാണ് പാക് വംശജയായ അരീമ നസ്റീന്. 36കാരിയായ ഇവര്‍ മൂന്നു കുട്ടികളുടെ മാതാവുകൂടിയാണ്. രണ്ടാഴ്ച മുന്‍പാണ് അരീമയ്ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ വാല്‍സാല്‍ മനോര്‍ ആശുപത്രിയിലായിരുന്നു ഇവരുടെ അന്ത്യം. ഇവിടെയായിരുന്നു ഇവര്‍ ആദ്യം തൂപ്പുകാരിയായും പിന്നീട് നഴ്സായും ജോലി ചെയ്തിരുന്നത്. അരീമ വിസ്മയിപ്പിക്കുന്ന സ്വഭാവത്തിനുടമയായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഞങ്ങളുടെ കൂട്ടത്തിലെ മാലാഖയെന്നാണ് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ റിച്ചാര്‍ഡ് ബീക്കണ്‍ അരീമയെ വിശേഷിപ്പിച്ചത്. ബ്രിട്ടനിലെതന്നെ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ സേവനം ചെയ്തിരുന്ന ഓറര്ക്കെ എന്ന നഴ്സും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."