കള്ളക്കേസ്: നീതികാത്ത് സുജനപാല്‍
കോഴിക്കോട്: തെറ്റുകാരനല്ലെന്ന് പിന്നീട് വ്യക്തമായെങ്കിലും കള്ളക്കേസില്‍ പൊലിസ് കസ്റ്റഡിയിലും ജയിലിലും കഴിഞ്ഞതിന്റെ ഓര്‍മകള്‍ ഇപ്പോഴും വേട്ടയാടുകയാണ് സുജനപാലിനെ. വണ്ടിച്ചെക്ക് തന്ന് കബളിപ്പിച്ചെന്നാരോപിച്ച് ഒരു വക്കീല്‍ ഗുമസ്തനെതിരേ 2009ല്‍ കേസ് കൊടുത്തതാണ് നല്ലളം പാലങ്ങാടത്ത് സുജനപാലിന്റെ ജീവിതത്തെ വേട്ടയാടിതുടങ്ങിയത്.
കേസുകൊടുത്തതിന്റെ വിരോധം മൂലം വക്കീല്‍ ഗുമസ്തന്‍ വ്യാജപരാതി നല്‍കുകയായിരുന്നുവെന്ന് സുജനപാല്‍ പറയുന്നു.
ഹൈക്കോടതിയില്‍ വ്യാജ ടെലിഫോണ്‍ ബില്‍ നല്‍കിയെന്നായിരുന്നു ഗുമസ്തന്റെ പരാതി. 2011ല്‍ എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്‌റ്റേഷനിലെ എസ്.ഐ വീടുവളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. ഇതിനെ തുടര്‍ന്ന് നടപടി ആവശ്യപ്പെട്ട് സുജനപാല്‍ ഹൈക്കോടതിയെ സമീപിച്ചു.
മജിസ്‌ട്രേറ്റിനു വീഴ്ചപറ്റിയിട്ടുണ്ടെന്ന് സമ്മതിച്ച ഹൈക്കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു.
25,00,000 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള നഷ്ടപരിഹാര കേസ് കോഴിക്കോട് സബ്‌കോടതിയില്‍ നടന്നുവരികയാണ്. ഈ കേസ് നടത്തണമെങ്കില്‍ 2,25,000 രൂപ കോടതിയില്‍ കെട്ടിവയ്ക്കണമന്ന വ്യവസ്ഥക്കെതിരേ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് സുജനപാല്‍. ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷ അനുഭവിച്ചതെന്ന് സുജനപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."