കെവിന് വധം: പൊലിസുകാര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യത
കോട്ടയം: കെവിന് വധക്കേസില്‍ പൊലിസുകാര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യത. കേസില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ പിരിച്ചുവിടലും തരംതാഴ്ത്തലും അടക്കം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉള്‍പ്പടെയുളള കാര്യങ്ങള്‍ കണക്കിലെടുത്ത് ഇവര്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പൊലിസുക്കാര്‍ക്ക് നാളെ തന്നെ നോട്ടിസ് നല്‍കുമെന്നാണ് ലഭിക്കുന്ന സൂചന.
അതിനിടെ, കേസില്‍ എ.എസ്.ഐ ബിജു ഡ്രൈവര്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും. ഏറ്റുമാനൂര്‍ കോടതിയാണ് ജാമ്യം നല്‍കിയത്. കൂടാതെ, ബിജു ഉള്‍പ്പടെ പലരുടെയും ജോലി പോകുമെന്നും സൂചന ഉണ്ട്.
അതേസമയം, കെവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കെവിന് വധവുമായി ബന്ധപ്പെട്ട് പൊലിസിനും ആഭ്യന്തര വകുപ്പിനും ഗുരുതര വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."