മാതൃകയായി എരവന്നൂര്‍ സ്‌കൂള്‍ കെട്ടിടോദ്ഘാടനം
നരിക്കുനി: എരവന്നൂര്‍ എ.എല്‍.പി, യു.പി.സ്‌കൂള്‍ കെട്ടിടോദ്ഘാടനം കേരളത്തിലെ വിദ്യാഭ്യാസ ശാക്തീകരണരംഗത്ത് പുതിയ ചരിത്രം കുറിച്ചു.
മാനേജര്‍ ശ്രീമതി ഉഷാദേവി നിര്‍മ്മിച്ച് നല്‍കിയ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ച വേദിയില്‍ സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ ക്ലാസ്മുറികള്‍, ആന്‍ഡ്രോയിഡ് ടീവികള്‍, ഹോംതിയേറ്ററുകള്‍ ഉപരിതല നവീകരണത്തിനാവശ്യമായ ടൈല്‍സ്, സിമന്റ്, ക്ലാസ്മുറി പെയിന്റിങ്, കുടിവെള്ള പാത്രങ്ങള്‍, ഫാനുകള്‍, വാതിലുകള്‍ തുടങ്ങിയവക്കുള്ള സാമ്പത്തിക സഹായങ്ങള്‍ വേദിയില്‍ വച്ച് കാരാട്ട് റസാഖ് എം.എല്‍.എ.ക്ക് കൈമാറി.
തങ്ങള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ രണ്ടണ്ട് ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കുന്നതിന് അധ്യാപകരായ മുഹമ്മദ് ശഫീഖ് ,മുഹമ്മദ് ആസിഫ് എന്നിവര്‍ രണ്ട് ലക്ഷത്തോളം രൂപ നല്‍കിയത് അധ്യാപകസമൂഹത്തിന് മാതൃകയായി.
തുടര്‍ന്ന് സദസ്സില്‍ നിന്ന് മുപ്പതിലധികം പേര്‍ ചെക്കുകള്‍ എം.എല്‍.എക്ക് കൈമാറിയത് സംഘാടകരെയും പരിപാടിയില്‍ പങ്കെടുത്തവരെയെല്ലാം ആനന്ദാശ്രുക്കളിലാറാടിച്ചു .് 33 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച ശോഭന അമ്മ ടീച്ചര്‍ക്കുള്ള ഉപഹാരവും വിവിധ സ്‌കോളര്‍ഷിപ്പുകളും ചടങ്ങില്‍ വച്ച് നല്‍കി. യോഗത്തില്‍ മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.സി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ അധ്യക്ഷാനായി.
ജില്ലാപഞ്ചായത്ത് മെമ്പര്‍ എം.എ ഗഫൂര്‍ മാസ്റ്റര്‍,ശശി ചക്കാലക്കല്‍, പി.ശ്രീധരന്‍,സിന്ധു മോഹനന്‍, ബിന്ദു ഭാസ്‌കരന്‍, ബി.പി.ഒ മെഹറലി, പി.ടി.എ പ്രസിഡന്റ് എം.പി.അബ്ദുസ്സലാം, എ.സി.മൊയ്തീന്‍, കെ.പവിത്രന്‍, ഇ.എം.ശ്യാമള , എം.ഷാജിമാസ്റ്റര്‍ സുധാകരന്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."